Sat Jun 7, 2025 2:20 PM 1ST

Location  

Sign In

പുരസ്ക്കാരനേട്ടങ്ങളിൽ സെഞ്ച്വറി തികച്ച് റോട്ടൻ സൊസൈറ്റി

31 Mar 2025 10:59 IST

AJAY THUNDATHIL

Share News :

പുരസ്ക്കാരങ്ങളിൽ സെഞ്ച്വറി തികച്ച് റോട്ടൻ സൊസൈറ്റി ........


ഒരു ഭ്രാന്തൻ്റെ വീക്ഷണത്തിലൂടെ സമകാലിക പ്രശ്നങ്ങൾ വരച്ചു കാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന റിയലിസ്റ്റിക് എക്സ്പരിമെൻ്റൽ മൂവി "റോട്ടൻ സൊസൈറ്റി" രാജ്യാന്തര ചലച്ചിത്രമേളകളിൽ നൂറ് പുരസ്ക്കാരങ്ങൾ തികച്ചു.


ഭ്രാന്തനെ ടി സുനിൽ പുന്നക്കാട് അവതരിപ്പിക്കുമ്പോൾ മറ്റു കഥാപാത്രങ്ങളെ സ്നേഹൽ റാവു, പ്രിൻസ് ജോൺസൻ, മാനസപ്രഭു, ജിനു സെലിൻ, ബേബി ആരാധ്യ, രമേശ്, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, അനിൽകുമാർ ഡി ജെ, ഷാജി ബാലരാമപുരം, സുരേഷ് കുമാർ, ശിവപ്രസാദ് ജി, വിപിൻ ശ്രീഹരി, ജയചന്ദ്രൻ തലയൽ, ശിവ പുന്നക്കാട്, മിന്നു ( ഡോഗ് ) എന്നിവരും അവതരിപ്പിക്കുന്നു.


ബാനർ - വരാഹ് പ്രൊഡക്ഷൻസ് & ഇൻഡിപെൻഡൻ്റ് സിനിമ ബോക്സ്, നിർമ്മാണം - ജിനു സെലിൻ, സ്നേഹൽ റാവു, രചന, ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം -എസ് എസ് ജിഷ്ണുദേവ്, സൗണ്ട് മിക്സ് & ഡിസൈൻ- ശ്രീവിഷ്ണു ജെഎസ്, പി ആർ ഓ - മഞ്ജു ഗോപിനാഥ്, അജയ് തുണ്ടത്തിൽ .........

Follow us on :

More in Related News