Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം ഫെസ്റ്റ് തിരക്കേറി

13 Feb 2025 21:05 IST

UNNICHEKKU .M

Share News :

മുക്കം:മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന മുക്കം ഫെസ്റ്റ് 2025 ഒരാഴ്ച പിന്നിട്ടു. ദിവ സങ്ങൾ പിന്നിടുമ്പോൾ ഫെസ്റ്റിന് ജനതിരക്കേറുകയാണ്. സ്റ്റാളുകൾ സന്ദർശിക്കാനും അമ്യൂസ്മെൻ്റ് റൈഡുകളിൽ കയറാനും കലാ പരിപാടികൾ ആസ്വദിക്കാനും ആയിരങ്ങളാണ് മലയോരത്തിൻ്റെ വിവിധ മേഖലകളിൽ നിന്ന് ഫെസ്റ്റ് നഗരിയിലെത്തുന്നത് . എട്ടാം ദിവസത്തെ കലാസന്ധ്യകീഴുപറമ്പ് പഞ്ചായത്ത് പ്രസി ഡ ൻ്റ് സഫിയ ഹുസൈൻ ഉദ്ഘാ ടനം ചെയ്തു. ചിത്രകാരൻ സിഗ്നനി ദേവരാജ് അധ്യക്ഷനായി. വ്യാഴാ ഴ്ചത്തെ പരിപാടിയുടെ സ്പോ ൺസർമാരായ മുക്കം സർവീസ് സഹകരണ ബാങ്കിൻ്റെ അഡ്മി നിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ കെ ടി ബിനു, സെക്രട്ടറി ബദറുസ്‌മാൻ എന്നിവർ മുഖ്യാതി ഥികളായി.

തിരുവമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസി എബ്രാഹം, 

കാരശ്ശേരി പഞ്ചായത്ത്കുടുംബശ്രീ സി ഡി എസ് ചെയർപേഴ്‌സൺ എം ദിവ്യ, കീഴുപറമ്പ് പഞ്ചായത്ത് അംഗം സക്കിയ നിസാർ എന്നിവർ സംസാരിച്ചു. രജിത്ത് മാമ്പറ്റ സ്വാഗ തവു സോഷ്യൽമീഡിയ കമ്മറ്റി കൺവീനർ എം എസ് ഷെജിൻ നന്ദിയും പറഞ്ഞു. പളേയർ നാടകംഅരങ്ങേറി.

Follow us on :

More in Related News