Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2026 08:27 IST
Share News :
കടലുണ്ടി : കടലുണ്ടി ലയൺസ് ക്ലബ്ബ് ഗുൽമോഹറിൻ്റെ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ബേപ്പൂരിൽ ഉരു നിർമ്മാണ ജോലിക്കിടെ പരിക്കേറ്റ് കാൽപ്പാദം നഷ്ടപ്പെട്ട മണ്ണൂർ സ്വദേശിക്ക് വീട് നിർമ്മിച്ചു നൽകി. ലയൺസ് ക്ലബ്ബ് ഗുൽമോഹർ പ്രസിഡണ്ട് കോട്ടാക്കളത്തിൽ കൃഷ്‌ണൻ കുട്ടിയുടെ നേതൃത്ത്വത്തിലാണ് വീട് നിർമ്മാണം പൂർത്തിയാത്തിയത്.
ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ്, ലയൺസ് ക്ലബ്ബ് ഗുൽമോഹർ പ്രസിഡണ്ട് കോട്ടാക്കളത്തിൽ കൃഷ്‌ണൻകുട്ടി എന്നിവർ ചേർന്ന് താക്കോൽ കൈ മാറി.
ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി എം.വിനോദ് കുമാർ, റീജണൽ ചെയർപേഴ്സൺ രജീഷ്, ലയൺസ് ക്ലബ്ബ് ഗുൽമോഹർ സെക്രട്ടറി നന്ദൻ കാക്കാത്തിരുത്തി, ബാബു അണ്ടിപ്പറ്റ്, വേലായുധൻ പറമ്പിൽ, രാജേഷ് പുതുവായി, ഉണ്ണി കൃഷ്ണൻ കരിങ്കല്ലായി, സാന്ത്വന വിഷ്‌ണു, പ്രസീന സജീഷ്, രജിത സുനിൽ ബാബു, റീജ നന്ദകുമാർ തുടങ്ങിയവർ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തു.
ലയൺസ് ക്ലബ്ബ് ഗുൽമോഹറിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഒരു കുടുംബത്തിൻ്റെ ചിരകാല സ്വപ്നത്തിന് സാക്ഷാത്ക്കാരമായത്.
Follow us on :
Tags:
More in Related News
Please select your location.