Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 22:34 IST
Share News :
മുക്കം : കൂമ്പാറ - കക്കാടംപൊയിൽ റോഡിൽ മേലേ കൂമ്പാറയിൽ വാഹന അപകടം 16 പേർക്ക് പരിക്കേറ്റു. ബംഗാൾ സ്വദേശിയായ ഷാഹിദുൾ മരിച്ചു. തൊഴിലാളികളുമായി ഇറക്കം ഇറങ്ങി വരികയായിരുന്ന മിനി പിക്കപ്പ് വാൻ അൻപത് അടി താഴ്ച്ചയിലേക്കാണ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. അപകടത്തിൽ പതിനാല് പേരെ മണാശ്ശേരി കെ.എം സി ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ അരിക്കോട് മദർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാർപ്പ് ജോലിക്കാരായ അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച മിനി പിക്കപ്പ് വാൻ മറിഞ്ഞാണ് അപകടമുണ്ടായത്. കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ്. ഇവർ സഞ്ചരിച്ച
മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പെട്ട രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.. ഇന്ന് (ശനിയാഴ്ച) വൈകിട്ട് 07: മണിയോടെയാണ് മേലേ കൂമ്പാറയിൽ വെച്ച് വാഹനം മറിഞ്ഞ് അപകടം ഉണ്ടായത്.ഉടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ സ്ഥലത്തേക്ക് മറിഞ്ഞ വാഹനം ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഉയർത്തിയത്. അപകടത്തിൽ വാഹനം ഭാഗികമായി തകര്‍ന്നു.
Follow us on :
Tags:
More in Related News
Please select your location.