Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു.എ.ഇ യിലെ മസാഫി ഭാഗത്ത് നേരിയ ഭൂചലനം.

01 Sep 2024 12:18 IST

- ISMAYIL THENINGAL

Share News :

ദുബായ്: യു.എ.ഇയില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതര്‍. റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യു.എ.ഇയിലെ മസാഫി ഭാഗത്ത് ഉണ്ടായതായി യുഎഇയുടെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സീസ്മിക് നെറ്റ്‌വർക്കിൻ്റെ സ്റ്റേഷനുകൾ റിപ്പോർട്ട് ചെയ്തു.


യു.എ.ഇ സമയം ഇന്ന് രാവിലെ 7.53നാണ് മസാഫിയിൽ ഭൂചലനം രേഖപ്പെടുത്തിയത്.

ഭൗമോപരിതലത്തില്‍ നിന്ന്1.6 കിലോമീറ്റർ താഴ്ചയിൽ ആണ് ഭൂചലനം ഉണ്ടായിരിക്കുന്നത്.

പ്രദേശവാസികൾക്ക് ഭൂചലനത്തിൽ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം, യു.എ.ഇയിൽ ഈ ഭൂചലനത്തെതുടർന്ന് യാതൊരു അനന്തരഫലങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിക്കുകയും താമസക്കാർക്ക് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. 

Follow us on :

More in Related News