Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2024 10:05 IST
Share News :
മുക്കം : മാവൂർ ബി ആർ സി യുടെ നേതൃത്വത്തിൽ അഞ്ച് പഞ്ചായത്ത് പരിധിയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിനശേഷി വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചലനപരിമിതി,കേൾവി പരിമിതി എന്നീ പ്രയാസങ്ങൾ തിരിച്ചറിയുന്നതിനും സഹായ ഉപകരണങ്ങൾ നൽകുതിനുമായി നടത്തിയ ക്യാമ്പിന്റെ ബി ആർ സി തല ഉദ്ഘാടനം പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി ചെയ്തു.പെരുവയൽ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ബിപിസി ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ആതിര ആശംസയർപ്പിച്ച് സംസാരിച്ചു. ട്രൈനെർ അമ്പിളി എസ് വാര്യർ സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ ഷീജ നന്ദിയും പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജ് പി എം ആർ ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടർ ഡോ. മോഹൻ രാജ് ചലനപരിമിതി ക്യാമ്പിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.