Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സേവിയൂർ സെ.ഫ്രാൻസീസ് സേവിയേഴ്‌സ് ദേവാലയത്തിന്റെ ശതാബ്‌ദി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ്

04 Dec 2024 09:11 IST

WILSON MECHERY

Share News :


കൊമ്പത്തുകടവ്: സേവിയൂർ സെ. ഫ്രാൻസീസ് സേവിയേഴ്‌സ് ദേവാലയത്തിന്റെ ശതാബ്‌ദി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയും നേത്ര ഐ കെയർ മാളയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.കൊമ്പത്തുകടവ് സവേരിയൻ മതബോധന ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ നാനാ ജാതി മതസ്ഥരായ 300 റോളം പേർ പങ്കെടുത്തു. ജനറൽ മെഡിസിൻ , ഓർത്തോപീഡിക്, പീഡിയാട്രീഷ്യൻ, ഡെന്റിസ്റ്റ് ഒപ്‌റ്റോൽമോളജി (നേത്രരോഗം) എന്നീ വിഭാഗങ്ങളിലായി വിദഗ്ദരായ ഡോക്ടർമാരും മെഡിക്കൽ സംഘവും ക്യാമ്പ് നയിച്ചു.

Follow us on :

More in Related News