Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാവൂർ കണ്ണിപ്പറമ്പ് ഗ്രാമീണ വായനശാല വാർഷികം വിപുലമായി ആഘോഷിച്ചു.

13 May 2024 20:35 IST

UNNICHEKKU .M

Share News :



മുക്കം: മാവൂർ കണ്ണിപറമ്പ് ഗ്രാമീണ വായനശാല & ലൈബ്രറിയുടെ ഇരുപതാം വാർഷികം വിപുലമായി ആഘോഷിച്ചു. ഗ്രാമീണ മെഗാഷോ എന്ന പേരിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ വൈവിധ്യമാർന്ന കലാപരിപാടികളും കാലിക്കറ്റ് വടക്കൻസ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. കുന്നമംഗലം നിയോജകമണ്ഡലം എംഎൽഎ പിടിഎ റഹീം ഉദ്ഘാടനവും പുരസ്കാരങ്ങൾ വിതരണവും നടത്തി.  ചിത്രരചനയിലും കവിതയിലും നിരവധി പുരസ്കാരങ്ങൾ നേടിയ

ശ്രീകുമാർ മാവൂർ, കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ച വിദ്യ സി വി, എംബിബിഎസിൽ ഉന്നത വിജയം നേടിയ അഞ്ജലി ഉണ്ണികൃഷ്ണൻ, ജേണലിസത്തിൽ ഒന്നാം റാങ്ക് ലഭിച്ച ജി ആർ അമൃത, ഫിസിക്സ് ആൻഡ് നാനോ ടെക്നോളജി ഡോക്ടറേറ്റ് ലഭിച്ച രുഗ് മ ടി.പി, എം എസ് സി പ്ലാന്റ് ടെക്നോളജിയിൽ ഉന്നത വിഷയം നേടിയ അഞ്ജലി രാജൻ, മനോരമ കിടിലം പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ച സമിഷ സുരേഷ് - സാൻവിക സുരേഷ്, എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ ഹിമശ്രീ എം, എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിടെക് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ കെ ദീക്ഷിത് ലാൽ എന്നിവരാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.പ്രസിഡണ്ട് വി സുരേഷ് അധ്യക്ഷത വഹിച്ചു.മാവൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ പി മോഹൻദാസ്, കെ എം അപ്പുക്കുഞ്ഞൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി എം ചന്ദ്രശേഖരൻ, മാവൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട്സുരേഷ് പുതുക്കുടി എന്നിവർ ആശംസകൾ നേർന്നു.

വായനശാല സെക്രട്ടറി എം രജീന്ദ്രൻ സ്വാഗതവും ചെയർമാൻ എ പ്രസാദ് മണ്ണാറക്കൽ നന്ദിയും പറഞ്ഞു.

Follow us on :

More in Related News