Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര ദോഹയില്‍ നിര്യാതനായി.

10 Jun 2025 02:42 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ മാപ്പിള കലാ അക്കാദമി അംഗവും, ഹാർമോണിസ്റ്റും, സംഗീത സംവിധായകനും, ഗായകനുമായ ഖാലിദ് വടകര (66) ദോഹയിൽ നിര്യാതനായി. വടകര മുകച്ചേരി സ്വദേശിയാണ് ഇദ്ദേഹം.

ഖത്തറിലെ മാപ്പിളപ്പാട്ട് വേദികളിലെ നിറസാന്നിധ്യമായിരുന്നു ഖാലിദ് വടകര. 


അസുഖബാധിതനായി ചികിത്സയിലിരിക്കെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. സൂഖ് വാഖിഫിലെ കടയിൽ ജോലി ചെയ്ത് വരികയായിരുന്ന ഖാലിദ് കഴിഞ്ഞ 35 വർഷത്തിലേറെയായി ഖത്തറിലെ പ്രവാസി സംഗീതാസ്വാദകർക്കിടയിലെ സ്വീകാര്യനായ ഗായകനും സംഗീത സംവിധായകനുമായിരുന്നു.


മുകച്ചേരി ഉരുണിന്റവിട എടത്തിൽ ഉമ്മർകുട്ടിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ സീനത്ത്. മക്കൾ: ജസീല, ജസ്ന, ബായിസ്. മരുമകൻ: മുഹമ്മദ് ഷാഫി, പരേതനായ അനീസ്. ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.






Follow us on :

More in Related News