Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഞ്ചേരി മെഡി. കോളേജില്‍ രാത്രികാല പോസ്റ്റ് മോര്‍ട്ടത്തിന് തടസ്സമില്ല

02 Dec 2024 12:58 IST

Jithu Vijay

Share News :

മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടം 2024 ഒക്ടോബര്‍ ഒന്ന് മുതല്‍ തുടരുന്നുണ്ടെന്ന്  മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു. എം.എല്‍.എമാരായ അഡ്വ. യു.എ ലത്തീഫ്, പി. അബ്ദുല്‍ ഹമീദ് എന്നിവരാണ് ഇതുസംബന്ധിച്ച വിശദീകരണം വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നിലവില്‍ രാത്രി 8 മണി വരെ നടക്കുന്ന പോസ്റ്റ് മോര്‍ട്ടം തുടരുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. നിലവിലുള്ള ഡോക്ടര്‍മാര്‍ക്ക് അക്കാദമിക് കാര്യങ്ങള്‍, പരീക്ഷ നടത്തിപ്പ്, കോടതി ഡ്യൂട്ടി എന്നിങ്ങനെ ജോലിഭാരം കൂടുതലാണെന്നും അതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.

Follow us on :

More in Related News