Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

05 Apr 2024 15:29 IST

ISMAYIL THENINGAL

Share News :


ദോഹ: ഖത്തറിലെ തൃശൂർ മന്ദലാംകുന്ന് പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ മന്ദലാകുന്ന്‌ വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റൊട്ടാന റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ സംഘടന സെക്രട്ടറി പി.കെ മുഹമ്മദ് യുസുഫ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വി ജി ലാൽ മോൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത തൃശ്ശൂർ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ റമദാൻ സന്ദേശം കൈമാറി. തുടർന്ന് സംഘടനയുടെ കീഴിൽ കഴിഞ്ഞ രണ്ടുവർഷമായി നടന്നുവരുന്ന പ്രദേശത്തെ നിർധനരായ കുടുംബങ്ങളെ സഹായിക്കുന്ന സാന്ത്വനം പദ്ധതിയുടെ മൂന്നാം ഘട്ടം ഫണ്ട് സമാഹരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഇഫ്താർ സംഗമത്തിൽ പ്രത്യേകം ക്ഷണിതാക്കളായി എത്തിയ സമീപ പ്രദേശങ്ങളിലെ പ്രവാസി സംഘടനകളുടെ പ്രതിനിധികൾ സംഘനയുടെ പ്രവർത്തനങ്ങൾക് ആശംസ നേർന്നു.സംഘടന രക്ഷാധികാരികൾ ആയ കാസിം കറുത്താക്ക, മുജീബ് കിഴക്കൂട്ട്, ഹുസൈൻ പണിക്കവീട്ടിൽ എന്നിവരും ആശംസ അറിയിച്ചു . ഇഫ്താർ മീറ്റിനു എത്തിച്ചേർന്ന മുഴുവൻ ആളുകളെയും സംഘടന ട്രഷർ ഇർഫാൻ നന്ദിയും അറിയിച്ചു.

Follow us on :

More in Related News