Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2024 09:45 IST
Share News :
പാരിസ്: ഒളിംപിക്സ് ഗുസ്തി ഫൈനലിൽ അയോഗ്യയായി പ്രഖ്യാപിച്ച വിനേഷ് ഫോഗട്ടിന് പിന്തുണയറിയിച്ച് മമ്മൂട്ടി. വിനേഷിന്റെ സഹിഷ്ണുതയും അർപ്പണബോധവും നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കുമെന്നും എല്ലാ വെല്ലുവിളികളിലും കൂടെയുണ്ടാകുമെന്നും മമ്മൂട്ടി പ്രതികരിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം കുറിപ്പ് പങ്കുവെച്ചത്. ഹൃദയഭേദകമെന്ന് എഴുതിയാണ് മമ്മൂട്ടി കുറിപ്പ് തുടങ്ങിയിരിക്കുന്നത്.
വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യത ഹൃദയഭേദകമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ അവർ ഒരു യഥാർത്ഥ ചാമ്പ്യനായി തുടരുന്നു. അവരുടെ സഹിഷ്ണുതയും അർപ്പണബോധവും നേട്ടങ്ങളും നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കും. വിനേഷേ, നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു, കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളിലും ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കും.
പാരിസ് ഒളിംപിക്സിൽ ഇന്ന് രാത്രി ഫൈനൽ നടക്കാനിരിക്കെയാണ് താരത്തിന് അയോഗ്യത ലഭിച്ചത്. ഇന്നലെ നടന്ന ശരീരഭാര പരിശോധനയിൽ താരം പരാജയപ്പെട്ടിരുന്നു. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാൽ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തിയതോടെയാണ് വിനേഷ് അയോഗ്യയായത്. ഇതിന് പിന്നാലെ വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. റസ്‌ലിങ്ങിനോട് വിടപറയുന്നുവെന്നും ഇനി മത്സരിക്കാൻ ശക്തിയില്ലെന്നുമാണ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിനേഷ് പറഞ്ഞത്
Follow us on :
Tags:
More in Related News
Please select your location.