Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2024 17:00 IST
Share News :
മുക്കം:: കൊടിയത്തൂർ ഗ്രാമ
പഞ്ചായത്തിലെമാലിന്യനീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിൽ
ഹരിത കർമസേനക്ക് പുതിയ വാഹനം വാങ്ങി. 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാഹനം വാങ്ങിയത്.നിലവിൽവിപുലമായ സൗകര്യങ്ങളോടെ എം.സി എഫ് കേന്ദ്രം
പ്രവർത്തിച്ചു വരുന്നുണ്ട്. സ്വന്തം വാഹനം കൂടിയാവുന്നതോടെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസി: ദിവ്യ ഷിബു പറഞ്ഞു.
സ്വന്തം വാഹനം ഇല്ലാത്തതിനാൽ വാർഡ് കേന്ദ്രങ്ങളിൽ ശേഖരിച്ചു വെച്ച മാലിന്യങ്ങൾ എം.സി.എഫിൽ എത്തിക്കാൻ പുറമേ നിന്ന് വാഹനം വാടകക്ക് വിളിക്കുകയായിരുന്നു ചെയ്തിരുന്നത്.ഇത് ഗ്രാമപഞ്ചായത്തിന് വലിയ സാമ്പത്തിക ബാധ്യതയും വരുത്തിയിരുന്നു. മാത്രമല്ല ആവശ്യത്തിന് വാഹനങ്ങൾ ലഭിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാമാണിപ്പോൾ പരിഹാരമായിരിക്കുന്നത്. നേരത്തെ മാട്ടു മുറിയിൽ വാടകക്ക് പ്രവർത്തിച്ചിരുന്ന എം.സി.എഫിൽ കാര്യമായ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ഇത് ഏറെ പ്രയാസവും സൃഷ്ടിടിച്ചിരുന്നു ഈ സാഹചര്യത്തിലാണ് ഭരണസമിതി ഇടപെട്ട് പുതിയ എം.സി.എഫ് 6 മാസം മുമ്പ് ആരംഭിച്ചത്.സമീപത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വെച്ച് ഏറ്റവും സൗകര്യമുള്ള എം.സി എഫ് കേന്ദ്രമാണ് കൊടിയത്തൂരിലേത്. ഗോതമ്പറോഡ്കണ്ടപ്പുലിക്കാവിലാണ് കേന്ദ്രം ആരംഭിച്ചത്. സ്വകാര്യ വ്യക്തിയിൽ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് പഞ്ചായത്തിലെ വ്യവസായികളാണ് എം.എസി.എഫിന് കെട്ടിടം നിർമ്മിച്ചു നൽകിയത്.
Follow us on :
Tags:
More in Related News
Please select your location.