Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കോട്ട്ലൻഡിൽ മലയാളി അന്തരിച്ചു

18 Oct 2025 06:36 IST

NewsDelivery

Share News :

കോഴിക്കോട് സ്വദേശിയായ ഷബിൻ അരയാന്തോപ്പ് ആണ് മരണപ്പെട്ടത്


കോഴിക്കോട് സ്വദേശിയും ബാഡ്മിന്റൺ കോച്ചുമായ ഷബിൻ അരയാന്തോപ്പ് (45) സ്കോട്ട്ലൻഡിൽ നിര്യാതനായി. സേഫ്റ്റി എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഷബിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കായികരംഗത്തും പ്രവാസി സമൂഹത്തിലും സജീവമായിരുന്ന ഷബിൻ, സ്കോട്ട്ലൻഡിലെ മലയാളി കൂട്ടായ്മകളിലും ശ്രദ്ധേയനായിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരും അദ്ദേഹത്തിന്റെ അകാലമരണത്തിൽ അനുശോചനം രേഖപ്പെടുത്തി.


ശവസംസ്കാര ക്രമീകരണങ്ങൾ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പുരോഗമിക്കുകയാണ്.


Follow us on :

More in Related News