Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന സിവിൽ സർവീസ് ഖൊ- ഖൊ ചാമ്പ്യൻഷിപ്പ് ഓവറോൾ കിരീട നേട്ടവുമായി മലപ്പുറം.

11 Jan 2025 11:13 IST

Jithu Vijay

Share News :

മലപ്പുറം : സംസ്ഥാന സിവിൽ സർവീസ് ഖൊ- ഖൊ ചാമ്പ്യൻഷിപ്പ് ഓവറോൾ കിരീട നേട്ടവുമായി മലപ്പുറം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന സംസ്ഥാന സിവിൽ സർവീസ് ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കൈവരിച്ച് മലപ്പുറം ജില്ലാ പുരുഷ വനിത ടീമുകൾ.രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരം ജില്ലാ സ്പോർട്സ് ഓഫീസർ ശ്രീ. മുരുകരാജ് ഉദ്ഘാടനം ചെയ്തു. പുരുഷ വിഭാഗത്തിൽ തിരുവനന്തപുരവും വനിതാ വിഭാഗത്തിൽ സെക്രട്ടറിയേറ്റും ചാമ്പ്യന്മാരായി. വനിത പുരുഷ വിഭാഗത്തിൽ മലപ്പുറം റണ്ണേഴ്സ് അപ്പായി ടൂർണമെന്റിലെ ഓവറോൾ കിരീടം സ്വന്തമാക്കി.വിജയികൾക്ക് ഖോ -ഖോ കൊച്ചു മാരായ ബൈജു, ആഷിക് എന്നിവർ ട്രോഫികളും മെഡലുകളും നൽകി. വെയിറ്റ് ലിഫ്റ്റിംഗ് കോച്ച് മുഹമ്മദ് നിഷാക്ക് ചടങ്ങിന് നന്ദിയും പറഞ്ഞു. തുടർന്ന് നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

Follow us on :

More in Related News