Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹ്യദയാഘാതം മൂലം മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി

21 Sep 2024 20:20 IST

- MOHAMED YASEEN

Share News :

സലാല: മലപ്പുറം മഞ്ചേരി വെളിമുക്ക് പടിക്കൽ സ്വദേശി പാണക്കാടൻ വീട്ടിൽ അബ്ദുൽ അസീസ് ( 62) ഹ്യദയാഘാതം മൂലം ഒമാനിലെ സലാലയിൽ നിര്യാതനായി. 

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് (ശനിയാഴ്ച) ഉച്ചയോടെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്ന വഴി മധ്യേ മരണപ്പെടുകായായിരുന്നു. 

സാമൂഹിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഷഹനോത്തിൽ താമസിക്കുന്ന അബ്ദുൽ അസീസ് പത്ത് വർഷത്തോളമായി സാദ ഷാബിയത്തിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ ആയിശാബിയും മകൻ മുഹമ്മദ് അർഷദും സലാലയിലുണ്ട്. മകൾ ആദിലയും മരുമകൻ സുബൈറും നാട്ടിലാണുള്ളത്.  

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഐ.സി.എഫിന്റെ നേതൃത്ത്വത്തിൽ തുടർ നടപടികൾ പൂർത്തിയാകുന്ന മുറക്ക് ശനിയാഴ്ച തന്നെ സലാലയിൽ ഖബറടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News