Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം കോട്ടക്കൽ സ്വദേശി ഫുജൈറയിൽ നിര്യാതനായി.

03 Sep 2024 09:37 IST

- ISMAYIL THENINGAL

Share News :

ഫുജൈറ: മലപ്പുറം കോട്ടക്കൽ സ്വദേശിയായ യുവാവ് യു.എ.ഇയിലെ ഫുജൈറയിൽ നിര്യാതനായി. മലപ്പുറം കോട്ടക്കൽ ക്ലാരി കളത്തിങ്ങൽമാട് കാലൊടി മുഹമ്മദ് കുട്ടി-ചാലിൽ സുലൈഖ ദമ്പതികളുടെ മകൻ സൈഫുദ്ദീൻ (37) ആണ് മരിച്ചത്. ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്​സ്​ വകുപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു.


മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ശൈമ. മക്കൾ: ഷഹാൻ (7), ഷയാൻ(5), ഷെസിൻ (1).

Follow us on :

More in Related News