Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2025 14:01 IST
Share News :
വൈക്കം: ഇടയാഴം - കല്ലറ റോഡിൽ വല്യാറവളവിനുസമീപത്തെ പലചരക്കുകടയിലും സമീപത്തെ കുടുംബ ക്ഷേത്രത്തിലും പൂട്ടുതകർത്ത് മോഷണം. ഇടയാഴം വല്യാറവളവിനുസമീപത്തെ ചമ്പിളിത്തറ ദാസൻ്റെ കടയിലും വല്യാറകുടുംബ ക്ഷേത്രത്തിൻ്റെ കാണിക്കവഞ്ചി കുത്തി തുറന്നുമാണ് പണം അപഹരിച്ചത്. കടയിൽ നിന്നു 3000 രൂപയും 3000 സിഗററ്റും അപഹരിക്കപ്പെട്ടു. കുടുംബ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്നു5000ത്തോളം രൂപ കവർന്നെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് മോഷണം നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് മോഷ്ടാക്കൾ കടയുടെ താഴ് ബന്ധിച്ചിരുന്ന ഓടാമ്പൽ കമ്പി ഉപയോഗിച്ചു തള്ളിനീക്കിയാണ് കടയ്ക്കുള്ളിൽ കയറി മോഷണം നടത്തിയത്. അമ്പലത്തിലെ കാണിക്കവഞ്ചിയുടെ പൂട്ടു തകർത്താണ് പണം കവർന്നത്. ദാസൻ്റെ കടയിൽ നിന്നു കഴിഞ്ഞ വർഷം 5000 രൂപയോളം മോഷണം പോയിരുന്നു. അതിനു ശേഷമാണ് കടയിൽ ക്യാമറ സ്ഥാപിച്ചത്. പ്രദേശത്തെക്കുറിച്ച് നന്നായി അറിയാവുന്നവരാണ് മോഷ്ടാക്കളെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.