Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂരിൽ 56 കുപ്പി (28 ലിറ്റർ) മദ്യവുമായി മദ്യവില്പനക്കാരൻ അറസ്റ്റിൽ

03 Apr 2024 12:55 IST

Jithu Vijay

Share News :

മലപ്പുറം നിലമ്പൂരിൽ 56 കുപ്പി (28 ലിറ്റർ) മദ്യവുമായി മദ്യവില്പനക്കാരൻ അറസ്റ്റിൽ. നിലമ്പൂർ വരേടം പാടം സ്വദേശി അനൂപ് ആണ് അനധികൃത വില്പനയ്ക്ക് വേണ്ടി മദ്യം സൂക്ഷിച്ചതിന് അറസ്റ്റിലായത്. നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ A R രതീഷിൻറെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ആർ പി സുരേഷ് ബാബു, പി.കെ. പ്രശാന്ത്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മുസ്തഫ ചോലയിൽ, സിവിൽ എക്സൈസ് ഓഫീസർ ദിനേഷ് സി എന്നിവർ പങ്കെടുത്തു. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 


 

Follow us on :

Tags:

More in Related News