Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കോലയിലെ മണ്ണിടിച്ചിൽ; അപകടത്തിന്റെ ഉപഗ്രഹ ദൃശ്യം ഐഎസ്ആർഒയുടെ കൈവശമില്ല

22 Jul 2024 12:31 IST

- Shafeek cn

Share News :

കർണാടക: കർണാടകയിലെ അങ്കോലയിൽ അർജുൻ മണ്ണിനടിയിൽപ്പെട്ട ഉപഗ്രഹ ദൃശ്യങ്ങൾ ഐഎസ്ആർഒയുടെ കൈവശമില്ല. അപകട സമയത്ത് ഇന്ത്യൻ ഉപഗ്രഹങ്ങൾ ഷിരൂർ കുന്നിൽ ദൃശ്യങ്ങൾ‌ പകർത്തിയിട്ടില്ല എന്നു കണ്ടെത്തി. അപകടം നടക്കുന്നതിന് 2 മണിക്കൂർ മുൻപും അതിനുശേഷം വൈകിട്ട് 6നുമാണ് ഇവിടത്തെ ദൃശ്യങ്ങൾ ഇന്ത്യൻ ഉപഗ്രഹങ്ങൾ പകർത്തിയിട്ടുള്ളത്. ഒരേ സ്ഥലത്തെ ദൃശ്യങ്ങളല്ല ഉപഗ്രഹങ്ങൾ പകർത്തുന്നത്. കറങ്ങിക്കൊണ്ട് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ച് മാറിമാറിയാണ് ഉപഗ്രഹ ദൃശ്യങ്ങളെടുക്കുന്നത്.


കർണാക സ്റ്റേറ്റ് റിമോട്ട് സെൻസറിങ് ആപ്ലിക്കേഷൻ സെന്ററാണ് കർണാടകയിൽ ഐസ്ആർഒയ്ക്കു വേണ്ടി ഇക്കാര്യങ്ങൾ നടത്തുന്ന നോഡൽ ഏജൻസി. അപകട സ്ഥലത്തിന്റെ വിവിധ ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയിട്ടുണ്ട്. അത് സമയം അപകടം നടക്കുന്ന സമയത്ത് അവിടത്തെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ല എങ്കിലും മറ്റു രാജ്യങ്ങളുടെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. ഏതെങ്കിലും രാജ്യത്തിന്റെ സാറ്റ്‌ലൈറ്റ് അപകട ദൃശ്യങ്ങൾ പകർത്തിയോ എന്നാണ് പരിശോധിക്കുന്നത്.


കെ.സി.വേണുഗോപാൽ എംപിയാണ് സാറ്റ്‌ലൈറ്റ് ദൃശ്യങ്ങൾ ശേഖരിക്കാൻ ഐഎസ്ആർഒയിൽ‌ ഇടപെടൽ നടത്തിയിരുന്നത്. അർജുനും ലോറിയും കർണാടക അങ്കോലയ്ക്കു സമീപം ദേശീയപാതയിൽ അപകടത്തിൽപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടിരിക്കയാണ്. റോഡിലെ മണ്ണ് പൂർണമായും നീക്കം ചെയ്ചതെങ്കിലും അർജുനെ കുറിച്ച് യാതൊരു വിവരവുമില്ല. ഇനി സമീപത്തെ ഗംഗാവലി പുഴയിൽ ഉണ്ടോ എന്നതാണ് പരിശോധിക്കുന്നത്. ഇന്ന് സൈന്യം ഇവിടെ പരിശോധന ആരംഭിക്കും.

Follow us on :

More in Related News