Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jan 2025 06:37 IST
Share News :
കോഴിക്കോട് (മാവൂർ): അഞ്ച് പതിറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള കുറ്റിക്കാട്ടൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ സുവർണജൂബിലി ആഘോഷത്തിന്റെ സമാപനം ജനുവരി 15ന് (ബുധൻ) നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ- സാമൂഹിക മേഖലകളിൽ ഒരൂപാട് ആളുകളെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തിയ ഈ പ്രദേശത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഒ കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഭിമാനകരമായി അതിൻ്റെ 50-ാം വാർഷികം 'സൗഗന്ധികം ' എന്നപേരിൽ ആഘോഷിക്കുകയാണ്. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 ഇന പരിപാടികൾ നടത്തി. പി.ടി.എയുടെ നേതൃത്വത്തിൽ നിർമിച്ച ഗേറ്റിന്റെ സമർപ്പണം, സുവനീർ പ്രകാശനം, രക്ഷാകർതൃ സംഗമം, പൂർവ വിദ്യാർഥി- അധ്യാപക സംഗമം, പൂർവ വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ വിദ്യാർഥികളും അവതരിപ്പിക്കുന്ന കലാവിരുന്ന് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടക്കും. സമാപനസമ്മേളനത്തിൻ്റെ ഉദ്ഘാടനം ജനുവരി 15ന് വൈകുന്നരം നാലിന് പി.ടി.എ. റഹീം എം.എൽ.എ നിർവഹിക്കും. രാവിലെ 9 മുതൽ പാരന്റിങ് ക്ലാസും രാവിലെ 10ന് പൂർവ വിദ്യാർഥി -അധ്യാപക സംഗമവും നടക്കും. പൂർവവിദ്യാർഥികളായ മനോരമ ന്യൂസ് അവതാരകൻ അയ്യപ്പദാസ്, അസിസ്റ്റന്റ്റ് പോലീസ് കമീഷണർ എ. ഉമേഷ്, പി.ടി.എ പ്രസിഡന്റ മുജീബ് റഹ്‌മാൻ, ജില്ലാപഞ്ചായത്ത് മെമ്പർ എം. ധനീഷ്‌ലാൽ, പ്രിൻസിപ്പാൾ സി. സുജ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ ഷീജ ശശി (കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്), അരിയിൽ അലവി (കുന്ദമംഗലം ബ്ലോക്ക് പ്രസിഡൻ്റ്), സുബിത തോട്ടാഞ്ചേരി (പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ്), അനീഷ് പാലാട്ട് (പെരുവയൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), പി.എം.ബാബു (പെരുവയൽ പഞ്ചായത്ത് മെംബർ) തുടങ്ങിയവർ ആശംസകൾ അറിയിക്കും. ഓൺലൈൻ ജൂബിലി ആഘോഷത്തിന്റെ മുന്നോടിയായി, വിജ്ഞാനം വിതറിയ 50 വർഷത്തെ സ്മരണകൾ മെഗാ കാൻവാസിൽ പൂർവ വിദ്യാർഥികളും അധ്യാപകരും ചിത്രങ്ങളിലൂടെ പുനരാവിഷ്കരിക്കുന്ന ഗോൾഡൻ കാൻവാസ് ജനുവരി 12ന് വൈകുന്നേരം 3.30ന് കുറ്റിക്കാട്ടൂരിൽ ഒരുക്കും. 13 ന് വൈകുന്നേരം മൂന്നിന് കുറ്റിക്കാട്ടൂരിൽ വിളംബര ജാഥ നടക്കും. വാർത്ത സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് മുജീബ് റഹ്മാൻ ഇടക്കണ്ടി, പ്രിൻസിപ്പൽ സി. സുജ, ഹെഡ്മിസ്ട്രസ് വി.എസ്. ശോഭ, എസ്.എം.സി ചെയർമാൻ പി.പി. ബഷീർ, ക്ലർക്ക് വി. ശ്രീജയൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.