Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2025 18:03 IST
Share News :
മറവൻതുരുത്ത്: കുട്ടികളുടെ എല്ലാ വിധ കഴിവുകളും വികസിപ്പിക്കുന്നതിനാവശ്യമായ സജ്ജീകരണം ഒരുക്കി കുലശേഖരമംഗലം ഗവ. എൽ പി സ്കൂളിൽ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് 13 ഇനങ്ങൾ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ വർണ്ണക്കൂടാരം പൂർത്തിയാക്കിയത്.സി.കെ ആശ
എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ സലില, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ടി പ്രതാപൻ, സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പ്രദീപ്, സീമ ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ ശീമോൻ, വാർഡ് മെമ്പർ പോൾ തോമസ്, പഞ്ചായത്ത് അംഗങ്ങളായ കെ.ബി രമ, മജിത ലാൽജി, ജില്ലാ പ്രോഗ്രാം ഓഫീസർ എസ്.അനിത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സി ദീപ, ബിപിസി സുജ വാസുദേവൻ, സ്കൂൾ എച്ച് എം ജി . ശ്രീകല, പി ടി എ പ്രസിഡൻ്റ് പി.വി വിനോദ്, എംപിടിഎ പ്രസിഡൻ്റ് ട്രീഷ റെജിമോൻ, അധ്യാപകരായ സി.എസ് ഷീനമോൾ, വി.വി മറിയാമ്മ തുടങ്ങിയവർ പ്രസംഗിച്ചു.വിദ്യാർഥികൾ, പി ടി എ ഭാരവാഹികൾ, രക്ഷകർത്താക്കൾ അടക്കം നൂറ് കണക്കിന് പേർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.