Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഷീർ ഒരു വിസ്മയം : സാഹിത്യ ചർച്ച നടത്തി.

10 Jul 2025 12:55 IST

UNNICHEKKU .M

Share News :



മുക്കം: തനിമ കലാസാഹിത്യവേദി ചേന്ദമംഗല്ലൂർ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ഉദയം ഹാളിൽ വൈക്കം മുഹമ്മദ് ബഷീർ ഒരു വിസ്മയം എന്ന വിഷയത്തിൽ സാഹിത്യ ചർച്ച സംഘടിപ്പിച്ചു. ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ഡോ. ഐശര്യ വി ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. മാനവികതയും, നർമ്മബോധവും വരികളിലൂടെ സമർത്ഥമായി അവതരിപ്പിച്ച സാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് അവർ അഭിപ്രായപ്പെട്ടു. വിത്യസ്ഥമായ ഭാഷകൊണ്ട് രചനകളെ സമ്പന്നമാക്കി. സൂഫിസത്തിൻ്റെ ആശയത്തോടപ്പം ദാർശനികമായ തലങ്ങളിലൂടെയുള്ള സഞ്ചാരമാണ് അദ്ദേഹം നടത്തിയതെന്ന് ചൂണ്ടി കാട്ടി. തനിമ സാഹിത്യ വിഭാഗം കൺവീനറും യുവ കവയ്ത്രി നസീബ ടീച്ചർ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗൺസിലർ എ അബ്ദുൽ ഗഫൂർ, തനിമ ജില്ല കമ്മറ്റി അംഗം ബഷീർ പൊറ്റശ്ശേരി, അബ്ദുറഹിമാൻ ചക്കിങ്ങൽ,  ഇ എൻ അമീൻ ജഹർ, ടി അബ്ദുല്ല മാസ്റ്റർ, ടി. മെഹറുന്നീസ ടീച്ചർ, അബ്ദുറഹിമാൻ മേക്കുത്ത് ,ഇ.കെ. നഹീം, അമീൻ മൂന്നൂർ എന്നിവർ സംസാരിച്ചു. ഡോ. എം.എൻ കാരശ്ശേരി രചിച്ച ബഷീർ മാല എന്ന ഗാനം ഗായകൻ കെ.വി. അബ്ദുൽ ജബ്ബാർ ചടങ്ങിൽ അവതരിപ്പിച്ചു.

പടം: തനിമ കലാസാഹിത്യവേദിചേന്ദ മംഗല്ലൂർ ഉദയം ഹാളിൽ സംഘടിപ്പിച്ച ബഷീർ ഒരു വിസ്മയം സാഹിത്യ ചർച്ചയിൽ ഡോ. ഐശര്യ വി ഗോപാൽ മുഖ്യപ്രഭാഷണം നടത്തുന്നു.

Follow us on :

More in Related News