Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് എഐ തട്ടിപ്പ്: മുഴുവൻ പ്രതികളും അറസ്റ്റിൽ

21 Jun 2024 13:48 IST

Enlight Media

Share News :

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ എല്ലാ പ്രതികളും അറസ്റ്റിലായതായി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ നിർമ്മിച്ച് പരാതിക്കാരനെ വാട്‌സാപ്പ് വഴി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ പ്രധാന പ്രതി പ്രശാന്ത് @ മുഹമ്മദ് അലി (വയസ്സ് : 38/24) ആണ് കോഴിക്കോട് സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. ഇതോടെ കേസിലെ പ്രതികളും അറസ്റ്റിലായി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴികളിൽ നിന്നും, കേസുമായി ബന്ധപ്പെട്ട് ലഭ്യമായ സാങ്കേതിക തെളിവുകൾ ശേഖരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയുമാണ് വാട്‌സാപ്പ് വഴി തട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനായി ഉപയോഗിക്കുന്ന വീഡിയോ എഡിറ്റിങ് / ആനിമേറ്റിങ് ആൻഡ്രോയിഡ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഫോൺ പ്രതിയിൽ നിന്നും കണ്ടെടുത്തു. എല്ലാ


ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനൂജ് പലിവാളിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസി കമ്മിഷണർ പ്രേം സദൻ, ഇൻസ്പെക്ടർ വിപിൻ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രകാശ് പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബീരജ് കുന്നുമ്മൽ, രഞ്ജിത്ത് ഒതയമംഗലത് രാജേഷ് ജോർജ് എന്നിവർ കോഴിക്കോട് സിറ്റി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ സഹായത്തോടെ തെലങ്കാനയിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്

കോഴിക്കോട് CJM കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തിട്ടുണ്ട്.


പ്രശാന്തിന് ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതിനായി സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിച്ചു നൽകുകയും, വ്യാജ വാട്‌സാപ്പ് അക്കൗണ്ടുകൾ നിർമ്മിച്ചു കൊടുക്കുന്നവരുമായ മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടിൽ, സിദ്ധേഷ് ആനന്ദ് കാർവെ എന്നിവരെ ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിൽ നടത്തിയ അന്വേഷണത്തിലും, തട്ടിപ്പിനുപയോഗിച്ച ഗൂഗിൾ പേ അക്കൗണ്ടും, ബാങ്ക് അക്കൗണ്ടും നൽകിയ ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ കൗശൽ ഷായെ ഡൽഹിയിൽ നിന്നും, തട്ടിപ്പിലൂടെ എത്തിയ പണം ബാങ്ക് വഴി പിൻ വലിച്ചു നൽകിയ ഷേക്ക് മുർതസ ഹയാത് ഭായിയെ ഗുജറാത്തിലെ മെഹ്സാനയിൽ നടത്തിയ അന്വേഷണത്തിലും ഈ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കേന്ദ്ര ഗവ. സ്ഥാപനത്തിൽനിന്നും റിട്ടയർ ചെയ്ത കോഴിക്കോട് സ്വദേശിയെ 2023 ജൂലൈ മാസം കൂടെ ജോലിചെയ്തിരുന്ന സുഹൃത്തിന്റെ വോയ്‌സും, വീഡിയോ ഇമേജും ഫേക്ക് ആയി ക്രിയേറ്റ് ചെയ്തു് ഹോസ്പിറ്റൽ ചെലവിനാണെന്ന വ്യാജേനെ 40,000/- രൂപ തട്ടിയെടുത്ത പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നത് .


പരാതിക്കാരന്റെ കൂടെ ജോലി ചെയ്തിരുന്ന ആളും ഇപ്പോൾ അമേരിക്കയിലുള്ള ആന്ധ്രാ സ്വദേശിയുമായ സുഹൃത്ത് ആണെന്ന് പരിചയപ്പെടുത്തി അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഫോട്ടോ വാട്‌സാപ്പ് വഴി അയച്ചു കൊടുക്കുകയും വാട്‌സാപ്പ് വോയിസ് കോളിൽ അദ്ദേഹത്തിന്റെ ശബ്ദത്തിനു സാമ്യമുള്ള ശബ്ദത്തിൽ പരാതിക്കാരന്റെ അന്വേഷിക്കുകയും ഭാര്യയെയും മുംബൈയിലെ മക്കളെയും കുറിച്ച് ആശുപത്രിയിലുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരിക്ക്

അടിയന്തിര സർജറിയുടെ ആവശ്യത്തിലേക്കായി 40000/- രൂപ ആവശ്യമുണ്ടെന്നും മുംബെയിലെത്തിയാൽ ഉടൻതന്നെ അയച്ച് തരാമെന്നും പറഞ്ഞ് പണം ആവശ്യപ്പെടുകയും, വീഡീയോ കാളിൽ സംസാരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ മുഖം കാണിച്ചു കൊണ്ട് കുറച്ചു സമയം മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ കോളിൽ വന്ന് വിശ്വസിപ്പിച്ചും ആണ് പണം തട്ടിയെടുത്തത്.


വാട്‌സാപ്പ് വഴി നൽകിയ ഗൂഗിൾ പേ നമ്പറിൽ പണം അയച്ചുകൊടുത്തപ്പോൾ ഉടൻ കൂടുതൽ ആവശ്യപ്പെട്ടപ്പോളാണ് തട്ടിപ്പാണ് എന്ന് മനസ്സിലായത് എന്നും മറ്റു സുഹൃത്തുക്കളോട് സംസാരിച്ചതിൽ നിന്നും അവരോടും ഇങ്ങനെ مله ആവശ്യപ്പെട്ടതായി അറിയാൻ കഴിഞ്ഞു എന്നും പരാതിക്കാരൻ പറയുന്നുണ്ട്. പരാതിക്കാരന് നഷ്ടമായ പണം നേരത്തെ വീണ്ടെടുത്തിട്ടുണ്ട്.

Follow us on :

More in Related News