Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിറക് വെട്ടുന്നതിനിടെ കൈപ്പത്തി അറ്റുപോയ മധ്യവയസ്ക്കനെ അടിയന്തിര ശസ്ത്രക്രിയക്കായി കാരിത്താസിലേക്ക് കൊണ്ട് വരുന്നു.

06 May 2024 15:53 IST

Enlight News Desk

Share News :


കോട്ടയം: വിറക് വെട്ടുന്നതിനിടെ കോടാലി അബദ്ധത്തിൽ കൊണ്ട് കൈപ്പത്തി അറ്റുപോയ മധ്യവയസ്ക്കന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ. ഇന്ന് രാവിലെ ഉണ്ടായ അപകടത്തെ തുടർന്ന് ചെറുതോണി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 60 വയസുകാരൻ്റെ അറ്റുപോയ കൈപ്പത്തി തുന്നിച്ചേർക്കാൻ കാരിത്താസിലേക്ക് കൊണ്ടുവരാൻ നിശ്ചയിക്കുകയായിരുന്നു.

3.15 മണിയോടെ കോട്ടയം ജില്ലയിൽ പ്രവേശിക്കുന്ന ആമ്പുലൻസ് അൽപസമയത്തിനകം ആശുപത്രിയിൽ എത്തുമെന്നാണ് കരുതുന്നത്.

അറ്റുപോയ കൈപ്പത്തി തുന്നിചേർക്കുന്ന സങ്കീർണമായ ശസ്ത്രക്രിയക്ക് പൂർണമായും സജ്ജമായി നിൽക്കുകയാണ് ആശുപത്രി അധികൃതർ. 

ഒപ്പം പാലാ - ഏറ്റുമാനൂർ - കാരിത്താസ് റൂട്ടിൽ ആമ്പുലൻസിന് തടസ്സമുണ്ടാകാതെ വഴിയൊരുക്കാൻ വാഹന ഡ്രൈവർമാരും നാട്ടുകാരും ശ്രമിക്കുന്നുണ്ട്.

Follow us on :

More in Related News