Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 11:57 IST
Share News :
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കാലപ്പഴക്കം മൂലം ഉപയോഗത്തിൽ ഇല്ലാതിരുന്ന കെട്ടിടമാണ് പൊളിഞ്ഞുവീണതെന്ന് മന്ത്രി വി. എൻ വാസവനും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും അറിയിച്ചു. മന്ത്രി വി. എൻ വാസവനും ആരോഗ്യ മന്ത്രി വീണ ജോർജും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞുവീണത്. ഏറെ നാളായി ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്. രണ്ടു പേർക്കാണ് പരിക്കേറ്റത്. ആർക്കും സാരമായ പരിക്കില്ല. മന്ത്രി വീണാ ജോർജും വി എൻ. വാസവനും ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലം പരിശോധിക്കുന്നു. പത്താം വാർഡിൻ്റെ ശുചിമുറിയോട് ചേർന്നുള്ള പൊളിഞ്ഞ കെട്ടിടം നിലനിന്നിരുന്നതെന്നും ഈ ഭാഗത്ത്നിന്നുള്ളവരാകണം അപകടത്തിൽപ്പെട്ടതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. വി. ജയകുമാർ പറഞ്ഞു.
പൊളിഞ്ഞു വീണ കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില ബലക്ഷയം കണ്ടെത്തിയിരുന്നതിനാൽ പൂർണമായും അടച്ചിട്ടിരുന്നതാണ്. അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിൽ 14, 10 വാർഡിലുണ്ടായിരുന്ന 120 പേരിലധികം വരുന്ന രോഗികളെ സമീപത്തെ മറ്റ് വാർഡിലേക്ക് പൂർണമായും മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.
Follow us on :
More in Related News
Please select your location.