Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കൽ കോളജ് അപകടം: ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും: ജില്ലാ കളക്ടര്‍

04 Jul 2025 17:40 IST

CN Remya

Share News :

കോട്ടയം കോട്ടയം മെഡിക്കൽ കോളജ് അപകടം പ്രാഥമിക പരിശോധന നടത്തിയതായി ജില്ലാ കളക്ടർ ജോൺ സാമുവേൽ. പിഡബ്ല്യുഡി എൻജിനീയർമാരുടെ നേതൃത്വത്തിൽ അടക്കം പരിശോധന നടത്തുമെന്നും വിശദമായ റിപ്പോർട്ട് ഏഴു ദിവസത്തിനുള്ളിൽ സമർപ്പിക്കും. മെഡിക്കൽ കോളജിൽ അപകട സമയത്ത് മണ്ണുമാന്തി അടക്കമുള്ള വാഹനങ്ങൾക്ക് കടന്നു വരാൻ വഴി ഇല്ലായിരുന്നു. കെട്ടിടത്തിന് പുതിയ കെട്ടിട നിർമാണ മാനദണ്ഡങ്ങൾ ബാധകമല്ലായിരുന്നില്ലെന്നും കളക്ടർ അറിയിച്ചു.

കെട്ടിടത്തിന്റെ ബലക്ഷയം, കാലപ്പഴക്കം മെഡിക്കൽ കോളജ് കെട്ടിടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കും. പരാതിയുള്ള മറ്റ് കെട്ടിടങ്ങളെ കുറിച്ചും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. പത്താം വാർഡിലെ ശുചിമുറി തുറന്ന് കൊടുത്തത് രോഗികളുടെ ആവശ്യപ്രകാരമാണെന്നും ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് പുതിയ ടോയിലെറ്റിലേക്ക് പോകാനുള്ള അസൗകര്യം കണക്കിലെടുത്താണ് തുറന്നതെന്നും കളക്ടർ വ്യക്തമാക്കി. മെഡിക്കൽ കോളജിലെ മറ്റു കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ടോയെന്ന് പരിശോധിക്കുമെന്നും കളക്ടർ പറഞ്ഞു.

Follow us on :

More in Related News