Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 19:24 IST
Share News :
ചാത്തന്നൂർ : കൊല്ലം കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി പിടിയിൽ. അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പടപ്പക്കര സ്വദേശി അഖിലാണ് ശ്രീനഗറിൽ നിന്ന് പിടിയിലായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുണ്ടറ സി ഐ വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വാർത്ത കണ്ട മലയാളി പ്രതിയെ തിരിച്ചറിയുകയായിരുന്നു. ശ്രീനഗറിലെ ഒരു വീട്ടില്‍ ജോലിക്കാരനായി ഒളിവില്‍ കഴിയുകയായിരുന്നു അഖിൽ. കേസിന്‍റെ അന്വേഷണത്തിൽ പല തരത്തിലുള്ള പ്രതിസന്ധികളാണ് പൊലീസിന് നേരിടേണ്ടി വന്നിരുന്നത്. കാരണം സ്ഥിരമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്ന ആളായിരുന്നില്ല പ്രതി. ആകെയുണ്ടായിരുന്ന ഫോണും സിം കാര്‍ഡും നശിപ്പിച്ചിരുന്നു. സുഹൃത്തുക്കളെ ബന്ധപ്പെടുന്നതും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കിയിരുന്നു. പ്രതിയിലേക്കെത്താനുള്ള വഴികള്‍ വളരെ കുറവായിരുന്നു. എന്നാല്‍ കേരളത്തിലുടനീളം കുണ്ടറ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് കൈമാറിയിരുന്നു.
Follow us on :
Please select your location.