Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2026 10:32 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ ഡിവിഷൻ 23 അറ്റത്തങ്ങാടിയിൽ കാക്കകളും വളർത്തു കോഴികളും കൂട്ടത്തോടെ ചത്തുവീഴുന്ന സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി അറ്റത്തങ്ങാടിയിൽ നിരവധി കാക്കകളും കോഴികളും ചത്തുവീഴുന്നതായി നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കൗൺസിലർ ഷാജിമോൾ വിവരം ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയത്.
ഉദ്യോഗസ്ഥർ എത്തിയ സമയത്തും ഒരുപാട് കാക്കകൾ പറക്കാൻ കഴിയാതെ കുഴഞ്ഞിരിക്കുന്നതായി കാണാൻ സാധിച്ചു. ചത്തതും അവശനിലയിലായതുമായ പക്ഷികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
പക്ഷിപ്പനി ഉൾപ്പെടെയുള്ള സാധ്യതകൾ മുൻനിർത്തിയാണ് പരിശോധന. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ ചത്തുവീഴാനുള്ള കാരണം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ചത്ത പക്ഷികളെ ആരും കൈകൊണ്ട് തൊടരുതെന്നും, കുട്ടികളെ ഇത്തരം സ്ഥലങ്ങളിലേക്ക് വിടരുതെന്നും കൗൺസിലർ അറിയിച്ചു. വളർത്തു കോഴികളെ തുറന്നുവിടാതെ കൂടിനുള്ളിൽ തന്നെ സൂക്ഷിക്കണമെന്നും, ചത്ത പക്ഷികളെയോ കുഴഞ്ഞുവീണ പക്ഷികളെയോ കണ്ടാൽ ഉടൻ അറിയിക്കണമെന്നും നിർദ്ദേശം നൽകി.
പരിശോധനാ ഫലം ലഭിച്ചാൽ വിവരം നാട്ടുകാരെ അറിയിക്കുമെന്ന് കൗൺസിലർ ഷാജിമോൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.