Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം.സി.സി ഖത്തർ 'ലബ്ബൈക് 25' ഹജ്ജ് യാത്രികർക്കുള്ള യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.

10 Apr 2025 02:38 IST

ISMAYIL THENINGAL

Share News :

ദോഹ: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിനായി യാത്രപുറപ്പെടുന്ന കെഎംസിസി നേതാക്കൾ വിവിധ ഭാരവാഹികൾ കുടുംബങ്ങൾ ഉൾപ്പടെയുള്ളവർക്കുള്ള യാത്രയയപ്പ് സംഗമം കെഎംസിസി ഹാളിൽ സംഘടിപ്പിച്ചു. ഇസ്ലാമിക വിശ്വാസ കർമ്മങ്ങളുടെ മുഴുവൻ ലക്ഷ്യവും ആശയവും സന്നിവേശിക്കപ്പെട്ട കർമ്മമാണ് ഹജ്ജെന്നും ത്യാഗ സഹനങ്ങളെ സ്മരിക്കുന്നതിനൊപ്പം സർവ്വ സമർപ്പണം ചെയ്യലാണ് ഹജ്ജ് നമ്മെ പഠിപ്പിക്കുന്നത് എന്നും ഹജ്ജ് സന്ദേശ പ്രസംഗത്തിൽ മുനീർ സലഫി ഉത്‌ബോധിപ്പിച്ചു. 


ഉപദേശക സമിതി ചെയർമാൻ എം.പി ഷാഫി ഹാജി ഉദ്ഘാടനം നിർവഹിച്ചു. പഴയ കാല ഹജ്ജ് യാത്രകളും ത്യാഗവും അനുഭവങ്ങളും അദ്ദേഹം സദസ്സിനോട് പങ്കുവെച്ചു. സഹനമാണ് ഏത് പ്രതിസന്ധിയിലും ഹാജി ശീലമാക്കേണ്ടതെന്ന് ഉണർത്തി. ശരീഫ് ദാർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രവാസി ഹജ്ജ് യാത്രികരുടെ പാസ്പോർട്ട് ഹാജറാക്കൽ തുടങ്ങിയ വിഷയങ്ങളിൽ കെഎംസിസി ഖത്തർ നടത്തിയ ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായി ഏറെ സമയം നീട്ടിക്കിട്ടിയ സന്തോഷവും അതിന് വേണ്ടി പരിശ്രമിച്ച മുസ്ലിം ലീഗ്‌നേതാവും എം പി യുമായ ഇ.ടി മുഹമ്മദ് ബഷീർ സാഹിബിന്റെ ശ്രമവും സേവനവും പ്രത്യേകം പ്രശംസിക്കുകയൂം അഭിനന്ദിക്കുകയും ചെയ്തു ഈ വിഷയത്തിൽ ഖത്തർ എംബസി യുടെ സഹായകരമായ പിന്തുണയും പ്രവാസികൾക്ക് അനുഗ്രഹമായി.


കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ.അബ്‌ദു സമദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ഭാരവാഹികളായ എസ് എ എം ബഷീർ, അബ്‌ദുന്നാസർ നാച്ചി, സംസ്ഥാന വൈസ് പ്രസിഡണ്ട് അജ്‌മൽനബീൽ, ഡോ.ബഹാഉദ്ധീൻ ഹുദവി എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി താഹിർ താഹ ക്കുട്ടി സ്വാഗതവും സെക്രട്ടറി അലി മൊറയൂർ നന്ദിയും പറഞ്ഞു. ജുനൈദ് ഇടക്കഴിയൂർ ഖിറാഅത്ത് നിർവഹിച്ചു.ഭാരവാഹികളായ പി.കെ അബ്‌ദു റഹീം, ടി ടി കെ ബഷീർ, ആദം കുഞ്ഞി, സിദ്ധീഖ് വാഴക്കാട്, വിടിഎം സാദിഖ്, സൽമാൻ എളയടം, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത്, ശംസുദ്ധീൻ വാണിമേൽ തുടങ്ങിയവർ നേതൃത്വം നൽകി.


Follow us on :

More in Related News