Mon May 12, 2025 11:52 AM 1ST

Location  

Sign In

ഏറ്റുമാനൂർ പേരൂരിൽ ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത അഡ്വക്കേറ്റ് ജിസ്മോളുടെയും കുട്ടികളുടെയും ആത്മഹത്യാ നിരന്തരമായ ഗാർഹിക പീഡനമാണെന്ന് ബന്ധുക്കൾ

16 Apr 2025 20:27 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: അഡ്വ ജിസ്മോളും രണ്ടു കുട്ടികളും ആത്മഹത്യാ ചെയ്‌തതിനു പിന്നിൽ നിരന്തരമായ ഗാർഹിക പീഡനമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.യു കെ യിലുള്ള പിതാവ് തോമസും സഹോദരനും വന്നതിനു ശേഷം പോലീസിൽ പരാതി കൊടുക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം വേണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നതെന്ന് വാർഡ് മെമ്പർ NK ശശികുമാർ പറഞ്ഞു. മുമ്പും പലതവണ പ്രശനങ്ങൾ ഉണ്ടായപ്പോൾ ബന്ധുക്കൾ ഇടപെട് പ്രശനത്തിന് താൽകാലിക പരിഹാരം ഉണ്ടാക്കിയിരുന്നു.

ഭർത്താവും, ഭർതൃമാതാവും ചേർന്നാണ് ജിസ് മോളെ ഉപദ്രവിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവ ദിവസം ജിസ്മോൾ പലതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഫാനിൽ തൂങ്ങിയെങ്കിലും ഫാൻ ഇളകി പോന്നു. പിന്നീട് കൈയ്യുടെ ഞരമ്പ് മുറിച്ചു. കുട്ടികകളെ ടോല്ലെറ്റ് ലോഷൻ കുടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് അയർക്കുന്നത്ത് സ്കൂട്ടറിൽ കുട്ടികളെയും കൂട്ടിയെത്തി ആറ്റിൽ ചാടിയത്. ഭർത്താവ് കാരിത്താസ് ഹോസ്പിറ്റലിലെ ഇലക്ട്രിക്കൽ എൻജിനീയറാണ്. സംസ്കാരം ശനിയാഴ്ച്ച 2.30 ന് ചെറുകര പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Follow us on :

More in Related News