Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ഷേക്സ് പിയർമാർ ഫെസ്സ് സംഘടിപ്പിച്ചു.

07 Jan 2025 19:21 IST

UNNICHEKKU .M

Share News :

മുക്കം: (കോഴിക്കോട്) ദയാപുരത്തു നടന്ന കേരളീയ ഷേക്‌സ്‌പിയർ ആഘോഷത്തിൽ നാടകം, സിനിമ, കേരളീയ സാഹിത്യ-സിനിമാ മേഖലകളിൽ നിന്നുള്ള കലാപരമായ ആവിഷ്കാരങ്ങൾ, ആർട് ആൻഡ് ക്രാഫ്റ്റ് എക്സിബിഷൻ, പ്രബന്ധ അവതരണങ്ങൾ, ചർച്ചകൾ എന്നിവ നടന്നു.  റെസിഡൻഷ്യൽ സ്കൂളിലെ യു കെ ജി വിദ്യാർത്ഥിനിയായ റയ്ക പ്ലാവിലയിൽ തീർത്ത, പശ്ചാത്തലത്തിൽ തെങ്ങുകളുള്ള ഷേക്‌സ്പിയറിനു ചുറ്റുമുള്ള അക്ഷരങ്ങളിൽ ചായം തേച്ചതോടെയാണ് കേരളീയ ഷേക്‌സ്‌പിയറിനു തുടക്കമായത്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമ യിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഷേക്‌സ്‌പിയറുടെ The Comedy of Errors എന്ന നാടകത്തെ ആധാരമാക്കിയുള്ള അബദ്ധങ്ങളുടെ അയ്യരുകളി എന്ന നാടകം, ദേവഗിരി കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഭിന്ന ശേഷിയെ സംബന്ധിച്ച "To be or Not to be" എന്ന സംവാദനാടകം, ദയാപുരം കോളേജിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച "ഷേക്‌സ്‌പിയറുടെ സ്ത്രീകൾ കേരളത്തിലെ നടവഴികളിലൂടെ ഉലാത്തുമ്പോൾ", ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്സിബിഷൻ, ഒഥല്ലോയെ ആധാരമാക്കി നിർമിച്ച "ഋ" എന്ന സിനിമയുടെ പ്രദർശനം എന്നിവ നടന്നു.  കേരളത്തിലെ സിനിമ, നാടകം, അധ്യാപനം, പരിഭാഷ, ശാസ്ത്രീയ നാടൻ ജനപ്രിയ കലകൾ എന്നിവയിൽ ഷേക്‌സ്‌പിയറുടെ സ്വാധീനം പഠിക്കുന്ന  

കേരളത്തിലും പുറത്തുമുള്ള അധ്യാപകരുടെ കൂട്ടായ്മയാണ് പരിപാടിയുടെ നടത്തിപ്പുകാർ. 

വിവിധ സെഷനുകളിൽ കേവൽ അറോറ ( ഡൽഹി), ഡോ. എം എം ബഷീർ, സി ടി അബ്ദുറഹീം, ഹൈദരാബാദ് ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ സൗജന്യ കുമാർ (ഹൈദരാബാദ്‌), എം ജി യൂണിവേഴ്സിറ്റിയിലെ ജോസ് കെ മാന്വൽ, ഹരികുമാർ, ബിന്ദു ആമാട്ട്, ശാന്തി വിജയൻ, സാഹിറ റഹ്മാൻ, വിജു കുര്യൻ, തമീം ടി , ആനി റോജർ തോമസ് , സോണിയ ജെയിംസ്, മീനു ജോസ്, റീം ശംസുദ്ധീൻ, ശ്രീജിത്ത് രമണൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News