Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള നല്ലജീവന പ്രസ്‌ഥാനം 350 കീലോമീറ്റർ അന്തർ ജില്ലാ സൈക്കിൾ യാത്രയ്ക്ക് ചാവക്കാട് പൗരാവലി ടൗണിൽ സ്വീകരണം നൽകി

09 Jan 2025 20:41 IST

MUKUNDAN

Share News :

ചാവക്കാട്:ടൂവിലർ ലൈസൻസിന് സൈക്കിൾ സവാരി കൂടി അറിഞ്ഞിരിക്കണം.സൈക്കിൾ ബാലൻസ് ഇല്ലാത്തവർ ടൂവീലർ ഓടിക്കുമ്പോൾ ഒരു വിഷമഘട്ടത്തെ അതിജീവിക്കാൻ ബുദ്ധിമുട്ടാണ്.ആരോഗ്യ സംരക്ഷണത്തോടൊപ്പം ഈ സന്ദേശവുമായാണ് കേരള നല്ലജീവന പ്രസ്‌ഥാനം 350 കീലോമീറ്റർ അന്തർ ജില്ലാ സൈക്കിൾ യാത്ര നടത്തുന്നത്.മലപ്പുറം,പാലക്കാട്,തൃശൂർ ജില്ലകളിലൂടെയാണ് 40 അംഗ സംഘത്തിൻ്റെ പര്യടനം.തുടർച്ചയായി 18-ാംമത്തെ വർഷമാണ് സൈക്കളിളുമായി സംഘത്തിന്റെ യാത്ര.പട്ടാമ്പിയിലെ ഉണ്ണിക്കൃഷ്‌ണൻ,ശോഭ ദമ്പതികളുടെ ഒൻപത് വയസ്സുള്ള നാച്ചുമോൾ മുതൽ 74 വയസ്സുള്ള ഏറ്റുമാനൂർ സ്വദേശി രാജു ജോസഫും യാത്രയിലുണ്ട്.ചാവക്കാട് പൗരാവലി ടൗണിൽ സ്വീകരണം നൽകി.ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.കെ.സി.ശിവദാസ് അധ്യക്ഷത വഹിച്ചു.നല്ലജീവനം പ്രസ്ഥാനം പ്രസിഡൻ്റ് ഡോ.പി.എ.രാധാകൃഷ്‌ണൻ,അഡ്വ.രവി ചങ്കത്ത്,നാസർ പറമ്പൻസ്,അലിക്കുട്ടി മണത്തല,സിയ മണത്തല,പി.കെ.ഫസലുദ്ദീൻ,കെ.വി.വിശാന്ത്,റഷീദ് ചാലിൽ,ഷാജഹാൻ,ഡോ.ജയദേവ്,വത്സരാജ് പുതിയങ്ങാടി,ബിന്ദു പറശ്ശിനിക്കടവ് എന്നിവർ പ്രസംഗിച്ചു.


Follow us on :

More in Related News