Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അൽ അബീർ ഹോസ്പിറ്റലും,കേരളഹണ്ടും ചേർന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

11 May 2025 13:18 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: അൽ അബീർ ഹോസ്പിറ്റലും,കേരളഹണ്ടും ചേർന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും, പ്രിവിലേജ് കാര്‍ഡ് വിതരണവും നടത്തി.

സമൂഹത്തിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും പിന്തുണയ്ക്കുന്നതിനായി കേരളഹണ്ടും, ഒമാനിലെ മുൻനിര ആരോഗ്യ സംരക്ഷണ ദാതാക്കളിൽ ഒന്നായ അൽ അബീർ ഹോസ്പിറ്റലുമായി ചേരുന്ന് പ്രിവിലേജ് കാർഡ് വിതരണത്തോടൊപ്പം സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

അൽ അബീർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറായ ഡോക്ടർ (പീഡിയാട്രിക്സ് സീനിയർ കോൺസ്ലറ്റ്) ഹാഷിം മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ചെറിയ വരുമാനക്കാരായ തൊഴിലാളികൾക്കും, പ്രായമായ താമസക്കാർക്കും, പതിവായി മെഡിക്കൽ പരിശോധനകൾ ലഭ്യമല്ലാത്തവർക്കും പ്രിവിലേജ് കാർഡുകൾ, ആരോഗ്യസംബന്ധമായ അടിയന്തര സാഹചര്യത്തിൽ ഇത്തരം സംരംഭങ്ങൾ സഹായകരമാകും എന്ന് കേരള ഹണ്ട് മാനേജിങ് ഡയറക്ടർ ഷഫീഖ് (ഓർബിറ്റ് ) സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

ആരോഗ്യ രംഗത്ത് സാധാരണക്കാരെ സഹായിക്കാൻ സേവന പാതയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനമാണ് അൽ അബീർ ആശുപത്രി എന്ന് പ്രതിനിധികൾ ഹോസ്പിറ്റൽ ഡയറക്ടർ ഹാഷിം, ശകുന്തള എന്നിവർ പറഞ്ഞു.

വെള്ളിയാഴ്ച നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുകുകയും,മുന്നൂരിലധികം കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. കേരള ഹണ്ട് പ്രതിനിധികളായ ഷഫീഖ്, മഹ്‌റൂഫ്, ജുനു, ഇക്ബാൽ, മൻസൂർ, തുടങ്ങിയവർ പങ്കെടുത്തു. കേരള ഹണ്ടിനെ പ്രതിനിധീകരിച്ചുകൊണ്ട് ഇക്ബാൽ കരിക്കാട് സംസാരിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

Tags:

More in Related News