Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്രീയ വിദ്യാലയം ക്ലാസുകൾ മുടങ്ങാതിരിക്കാൻ ശ്രമം തുടരും; അഡ്വ.കെ.ഫ്രാൻസിസ് ജോർജ്ജ് എം.പി.

07 Feb 2026 20:24 IST

santhosh sharma.v

Share News :

വെള്ളൂർ: ആപ്പാഞ്ചിറയിലെ ഭൂമിയിൽ സംസ്ഥാന സർക്കാരിൻ്റെ നിർമാണ അനുമതി കിട്ടാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ കേന്ദ്രിയ വിദ്യാലയത്തിന്റെ വെള്ളൂരിലുള്ള താൽകാലിക സ്കൂൾ കെട്ടിടം എം.പി, എം.എൽ എ യും മറ്റ് ജനപ്രതിനിധികളും സന്ദർശിച്ചു. സ്കൂളിന് സ്ഥിരം കെട്ടിടം നിർമ്മിക്കുന്നത് വരെ സ്കൂളിന്റെ പ്രവർത്തനം മുടങ്ങാതിരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് അഡ്വ.കെ ഫ്രാൻസിസ് ജോർജ്ജ് എം.പി സ്കൂൾ അധികൃതരെയും രക്ഷിതാക്കളെയും അറിയിച്ചു.താൽക്കാലിക കെട്ടിടത്തിന്റെ അറ്റകുറ്റപണികൾക്കായി തുക കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്നും എം.പി. പറഞ്ഞു. വെള്ളൂരിൽ സ്ഥലം അനുവദിക്കാൻ സാധ്യമല്ലെന്ന് വ്യവസായ വകുപ്പ് അറിയിച്ചതിനെ തുടർന്ന്, ആപ്പാഞ്ചിറയിലെ സ്ഥലത്ത് നിർമാണ അനുമതി ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം തുടരുമെന്ന് മോൻസ് ജോസഫ് എം.എൽ പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ വർഗീസ്, വൈസ് പ്രസിഡന്റ്‌ കുര്യാക്കോസ് തോട്ടത്തിൽ തുടങ്ങി ജനപ്രതിനിധികളും എത്തിയിരുന്നു.

Follow us on :

More in Related News