Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തി; കന്നഡ സൂപ്പർതാരം ദർശനും, സുഹൃത്തും അറസ്റ്റിൽ.

11 Jun 2024 15:40 IST

Enlight News Desk

Share News :

ബെംഗളൂരു: അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തിയാളെ കൊലപെടുത്തി എന്ന കേസിൽ കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയും,സുഹൃത്തും നടിയുമായ പവിത്ര ഗൗഡയെയും അറസ്റ്റിൽ ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

 മൈസൂരിലെ ഫാം ഹൗസിൽനിന്നാണ് ദർശനെ അറസ്റ്റ് ചെയ്തത്. നടനെ ബെംഗളൂരുവിലേക്ക് മറ്റും. പവിത്ര ഗൗഡയെ ബെംഗളൂരുവിലെ വീട്ടിൽനിന്നാണ് അറസ്റ്റ്.

ദർശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം.

കഴിഞ്ഞ ദിവസം ഓടയിൽനിന്ന് ഒരു മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതു കണ്ട നാട്ടുകാർ പൊലീസിനെ അറിയിച്ചു. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് രേണുകസ്വാമി എന്നയാളുടെ മൃതദേഹമാണെന്ന് കണ്ടെത്തി. ആദ്യം ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേർ അറസ്റ്റിലായി.

സംഭവവുമായി ബന്ധപ്പെട്ട് ഗിരിനഗർ സ്വദേശികളായ മൂന്നു പേർ പൊലീസിൽ കീഴടങ്ങിയിരുന്നു. ഇവരാണ് രേണുകസ്വാമിയെ ദര്‍ശന്റെ വീട്ടിൽവച്ചാണ് മർദിച്ച് കൊന്നതെന്ന് മൊഴിനൽകിയത്.

സാമ്പത്തിക തർക്കത്തെ തുടർന്നാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് ഇവർ ആദ്യം നൽകിയ മൊഴി. തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ കന്നഡ സൂപ്പർതാരം ദർശന്റെ പങ്കാളിത്തം പുറത്തുവന്നത്.

Follow us on :

More in Related News