Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2024 17:53 IST
Share News :
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല: ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം
കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന കേസിൽ പ്രതി എറണാകുളം റിവേര റിട്രീറ്റ് ഫ്ലാറ്റ് നമ്പർ സി എ 111ൽ ജോർജ് കുര്യന്(53) ഇരട്ട ജീവപര്യന്തം. കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജെ നാസറാണ് ശിക്ഷ വിധിച്ചത്.
കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ(50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടൻകുളത്തിൽ മാത്യു സ്കറിയ(78) എന്നിവരെ വെടിവച്ച് കൊന്ന കേസിലാണ് വിധി. 2022 മാർച്ച് ഏഴിനായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം.
26 സാക്ഷികളിൽ അമ്മയടക്കം മുഴുവൻ ബന്ധുക്കളും കൂറുമാറിയെങ്കിലും കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോട്ടയം അഡീഷനൽ സെഷൻസ് ജഡ്ജി ജെ. നാസർ കണ്ടെത്തി. ശിക്ഷാവിധിയിൻ മേലുള്ള വാദം വെള്ളിയാഴ്ച നടക്കും. തുടർന്ന് ശിക്ഷ വിധിക്കും. പ്രതിയുടെ സഹോദരൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയ (പൂച്ചക്കല്ലിൽ രാജു-78) എന്നിവരെയാണ് കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽവെച്ചുണ്ടായ തർക്കത്തിനിടെ ജോർജ് കുര്യൻ വെടിവെച്ചു കൊന്നത്. 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. കൊച്ചിയിൽ താമസിച്ചിരുന്ന ജോർജ് കുര്യൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിവരികയായിരുന്നു. കച്ചവടത്തിൽ നഷ്ടം നേരിട്ടതോടെ കുടുംബവക സ്ഥലത്തിൽനിന്ന് രണ്ടര ഏക്കർ പിതാവിൽ നിന്ന് എഴുതിവാങ്ങിയിരുന്നു. ഈ സ്ഥലത്ത് വീടുകൾ നിർമിച്ച് വിൽക്കാനായിരുന്നു പദ്ധതിയെങ്കിലും രഞ്ജു തടസം നിന്നു. തർക്കം പരിഹരിക്കാൻ കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ നടന്ന ചർച്ചക്കിടെ പ്രകോപിതനായ ജോർജ് കുര്യൻ തന്റെ പിസ്റ്റൾ ഉപയോഗിച്ച് ഇവരെ വെടിവെക്കുകയായിരുന്നു. രഞ്ജു സംഭവസ്ഥലത്തും മാത്യു സ്കറിയ ആശുപത്രിയിലുമാണ് മരിച്ചത്. ചർച്ചയിൽ മധ്യസ്ഥത വഹിക്കാനെത്തിയതായിരുന്നു മാത്യു സ്കറിയ.
Follow us on :
More in Related News
Please select your location.