Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2025 15:26 IST
Share News :
.
കടുത്തുരുത്തി: ശ്രീകൃഷ്ണസ്വാമിയും ശ്രീ പരമേശ്വരനും തുല്യപ്രാധാനത്തോടെ ദേശ നാഥന്മാരായി വിരാജിക്കുന്ന
ചിരപുരാതനമായ മാന്നാർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം മാർച്ച് 16 ന് കൊടികയറി മാർച്ച് 25 ന് ആറാട്ടോടുകൂടി സമാപിക്കും.....
കൊടിയേറ്റിനുള്ള കൊടി കൊടിക്കയർ എം എസ് മോഹനൻ മുയലോടിക്കാലയും കൊടിക്കൂറ ജയകുമാർ വിഷ്ണുശ്രീ എന്നിവ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു. രാവിലെ പള്ളിയുണർത്തൽ, നിർമാല്യ ദർശനം, ഗണപതിഹോമം, പ്രസാദശുദ്ധികൾ, ഉഷപൂജ,എതൃത്ത പൂജ, കലശാഭിഷേകത്തിനുശേഷം കലാപീഠം ബ്രഹ്മമംഗലം ഗോപാലകൃഷ്ണന്റെ സോപാനസംഗീതവുംനടന്നു.
രാവിലെ 9.30 നും 10. 30 നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി അരുൺകുമാർ, കീഴ്ശാന്തി റിജോഷ് വി നാഥ് എന്നിവയുടെ നേതൃത്വത്തിൽ തൃക്കൊടിയേറ്റി...,
ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ടി കെ കുമാരി, സെക്രട്ടറി ജയശ്രീ, ട്രഷറർ രാജീവ് കുമാർ, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ബിജു ബോസ്, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ കവിത ജി നായർ, കമ്മിറ്റി അംഗങ്ങളായ ഉഷാ ഷാജി തോപ്പിൽ,ബിന്ദു മനോജ് അമ്പാടി,സാബുക്കുട്ടൻ, പി.പി. പുരുഷോത്തമൻ, കെ കെ ജയകുമാർ എന്നിവരും ഭക്തജനങ്ങൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു....
Follow us on :
Tags:
More in Related News
Please select your location.