Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജോബിയുടെ മരണം , രണ്ടുപേര്‍ അറസ്റ്റില്‍

19 Sep 2024 20:14 IST

- ENLIGHT REPORTER KODAKARA

Share News :

ജോബിയുടെ മരണം , രണ്ടുപേര്‍ അറസ്റ്റില്‍


ആളൂര്‍ :പാറേക്കാട്ടുകര ഷാപ്പിനുമുന്നില്‍ അവശനിലയില്‍ കണ്ട യുവാവ് ചികില്‍സയിലിരിക്കെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ആളൂര്‍ പോലീസിന്റെ പിടിയിലായി. പാറേക്കാട്ടുകര സ്വദേശികളായ കള്ളിവളപ്പില്‍ ജിന്റോ (28) കുവ്വക്കാട്ടില്‍ സിദ്ധാര്‍ത്ഥന്‍ (63 ) എന്നിവരെയാണ് ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എം.ബിനീഷ്  അറസ്റ്റു ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പഞ്ഞപ്പിള്ളി സ്വദേശി മാളിയേക്കല്‍ ജോബിയെ (45) എന്നയാളെ തിരുവോണ നാളിലാണ് പാറേക്കാട്ടുകര ഷാപ്പിന് എതിര്‍ വശത്ത് അവശനിലയില്‍ കണ്ടത്.  ബന്ധുക്കളെത്തി ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍  പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് പുലര്‍ച്ചെ മരിച്ചു. മരണപ്പെട്ട ജോബിയും പാറക്കാട്ടുകര സ്വദേശി സിദ്ധാര്‍ത്ഥനും തമ്മില്‍ ഷാപ്പില്‍ വെച്ച് വഴക്കുണ്ടാവുകയും പിടിവലി കൂടുകയും ചെയ്തിരുന്നു. ഇവര്‍  പരസ്പരം മല്‍പ്പിടുത്തം നടത്തി നിലത്ത് വീണു കിടക്കുമ്പോള്‍ അതുവഴി വന്ന ജിന്റോ സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങി വന്ന് ഇരുവരെയും പിടിച്ചു മാറ്റി. വീണ്ടും സ്‌കൂട്ടറില്‍ കയറിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ ജോബി അസഭ്യം പറഞ്ഞ് ജിന്റോയുടെ ഷര്‍ട്ടില്‍ കയറിപ്പിടിച്ചു. ഇതോടെ ഇവര്‍ തമ്മില്‍ ഉന്തും തള്ളുമായി സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീഴാന്‍ പോയ ജിന്റോ പ്രകോപിതനായി കൈ തട്ടി മാറ്റി ജോബിയെ ചവിട്ടി വീഴ്ത്തി. സിദ്ധാര്‍ത്ഥന്റെയും ജിന്റോയുടെയും മര്‍ദ്ദനത്തെ തുടര്‍ന്നുള്ള  വീഴ്ചയില്‍ ജോബിയുടെ തലയ്ക്ക് പരുക്കേറ്റു. വാരിയെല്ലു പൊട്ടുകയും ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തു. ഇതാണ് ജോബിയുടെ മരണത്തിനു കാരണം ഈ പരിക്കുകളാണ്. ം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ മഫ്തിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ  ചുരുളഴിഞ്ഞത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് അന്വേഷണം സാധൂകരിക്കുന്നതാണ്. തിരുവോണ ദിവസമായതിനാല്‍ ഉച്ചക്ക് ഷാപ്പ് കുറച്ചു നേരം അടച്ചിട്ടിരുന്നു. അറസ്റ്റിലായ ജിന്റോ കൊടകര, ആളൂര്‍ സ്റ്റേഷനുകളില്‍ അടിപിടി കേസിലും, ഇടുക്കിയില്‍ കള്ളനോട്ട് കേസിലും നേരത്തെ ഉള്‍പ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐ കെ.എസ്. സുബിന്ത്, കെ.കെ.രഘു, പി.ജയകൃഷ്ണന്‍, കെ.എസ്.ഗിരീഷ്, സീനിയര്‍ സിപിഒ ഇ.എസ്.ജീവന്‍, സിപിഒ കെ.എസ്.ഉമേഷ്, സവീഷ് , സുനന്ദ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ടി.ആര്‍.ബാബു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Follow us on :

More in Related News