Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ സ്കൂളിലെ ഫീസ്‌ വർദ്ധനവ്‌ പരാതി നൽകാനെത്തിയ രക്ഷിതാക്കളെ തടഞ്ഞത്‌ ബഹളത്തിൽ കലാശിച്ചു

31 Mar 2026 21:44 IST

ENLIGHT MEDIA OMAN

Share News :

മസ്ക‌റ്റ് മസ്ക‌റ്റ് ഇന്ത്യൻ സ്കൂളിലെ(ISM) ഫീസ്‌ വർദ്ധനവ്‌ ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കമ്മിറ്റിക്ക്‌ പരാതി നൽകാനെത്തിയ രക്ഷിതാക്കളെ തടഞ്ഞ സ്കൂൾ അധികൃതരുടെയും, മാനേജ്മെന്റ് കമ്മിറ്റിയുടെയും നടപടിയിൽ വ്യാപക പ്രതിഷേധം.

തിങ്കളാഴ്ച വൈകുന്നേരം മസ്കത്ത്‌ ഇന്ത്യൻ സ്കൂൾ എസ്‌.എം.സി മീറ്റിങ്‌ തുടങ്ങാനിരിക്കെയാണ്‌ നൂറോളം രക്ഷിതാക്കൾ പരാതി ‌ സമർപ്പിക്കാനായി സ്കൂൾ അങ്കണത്തിലേക്ക്‌ എത്തിച്ചേർന്നത്‌.

എഴുതി തയ്യാറാക്കിയ പരാതിയുമായി എത്തിയ രക്ഷിതാക്കളെയാണ് കമ്മിറ്റി കേൾക്കാൻ പോലും തയ്യാറാകാതെ പുറത്ത് നിർതുകയായിരുന്നു.

ന്യായമായ തങ്ങളുടെ ആവശ്യം കേൾക്കാതെ പിരിഞ്ഞുപോകില്ല എന്ന നിലപാടിൽ രക്ഷിതാക്കൾ ഉറച്ചു നിന്നതോടെ ഒരു മണിക്കൂർ പുറത്ത് നിർത്തിയതിന് ശേഷം കമ്മിറ്റി വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ ചർച്ചയ്ക്കെത്തിയെങ്കിലും വളരെ മോശമായ രീതിയിലും രക്ഷിതാക്കളെ അധിക്ഷേപിക്കുന്ന തരത്തിലുമായിരുന്നു കമ്മിറ്റി ഭാരവാഹികളിലെ പെരുമാറ്റം എന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു.

താഴെപ്പറയുന്ന ഏഴ് ആവശ്യങ്ങളാണ് പ്രധാനമായും രക്ഷിതാക്കൾ ഉന്നയിച്ചത്.

1. പാഠപുസ്തകങ്ങളുടെ വില പുനഃപരിശോധിച്ച് യുക്തിസഹമാക്കുക. ഓരോ വർഷം കൂടുമ്പോഴും അന്യായമായ രീതിയിലാണ് ടെക്സ്റ്റ് ബുക്കുകളുടെ വില വർദ്ധിപ്പിക്കുന്നത്. കോർ സബ്ജക്ട് പോലുമല്ലാത്ത ഏഴാം തരത്തിലെ കമ്പ്യൂട്ടർ പുസ്തകത്തിന് മാത്രം ഈടാക്കുന്നത് എട്ട് ഒമാനി റിയാൽ എന്നത് ഒരു ഉദാഹരണം മാത്രം

2. വർദ്ധിപ്പിച്ച സ്കൂൾ ഫീസ് പുനഃപ്പരിശോധിച്ച് , അതിന് വ്യക്തമായയും തുറന്നതുമായ വിശദീകരണം നൽകുക. നിലവിലെ യുദ്ധ സാഹചര്യത്തിൽ രക്ഷിതാക്കൾ സാമ്പത്തികമായ ആശങ്കയിലായിരിക്കെത്തന്നെ മറ്റ് സ്കൂളുകളിലേക്കാൾ ഫീസ് ചുമത്തുന്ന മാസ്കറ്റ് സ്കൂൾ വീണ്ടും ഫീസ് വർധിപ്പിക്കുന്നത് അന്യായമാണ്.

3. പ്രാദേശികവും കാലാവസ്ഥാപരവുമായ സാഹചര്യങ്ങളെ പരിഗണിച്ച് അക്കാദമിക് കലണ്ടർ പുനഃപരിശോധിക്കുക. വേനൽ ഏറ്റവും രൂക്ഷമായ ജൂലൈ രണ്ടാം വാരം സ്കൂൾ തുറക്കാനുള്ള തീരുമാനം അശാസ്ത്രീയവും വിദ്യാർഥികളുടെ ആരോഗ്യത്തിന് ഹാനികരവുമാണ്.

4. വിദ്യാർത്ഥികളുടെ ക്ഷേമം മുൻനിർത്തി സ്കൂൾ സമയം ദൈർഘ്യം വർധിപ്പിച്ചിരിക്കുന്നതിനെ പുനഃപരിശോധിച്ച് യുക്തിസഹമാക്കുക.

5. ശനിയാഴ്ച ക്ലാസുകൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കുക.

6. സാമ്പത്തിക കാര്യങ്ങളിൽ പൂർണ്ണമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക.

7. ഫണ്ടുകളുടെ ഉപയോഗത്തിൽ നൈതിക മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക.

മുതലായ ആവശ്യങ്ങളാണ് രക്ഷിതാക്കൾ അധികൃതരുടെ മുമ്പാകെ ഉന്നയിച്ചത്.

കൂടാതെ വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നുമായി പ്രളയ ബാധിതർക്കായി പിരിച്ച സംഖ്യ വകമാറ്റി ചെലവഴിക്കുന്നതിലെ നൈതികതയില്ലായ്മയും, ജിബ്രൂ സ്കൂൾ കാമ്പസ്‌ നവീകരണത്തിന്‌ വേണ്ടി നാല്‌ വർഷക്കാലമായി പിരിച്ചെടുക്കുന്ന ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മന്റ്‌ ഫീസിന്റെ വിശദീകരണം തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ രക്ഷിതാക്കൾ സ്കൂളിലേക്കെത്തിയിരുന്നത്‌.

എന്നാൽ രക്ഷിതാക്കളിൽ നിന്നും എഴുതി തയ്യാറാക്കിയ പരാതി സ്വീകരിക്കാൻ പോലും തയ്യാറായില്ല എന്ന് മാത്രമല്ല ഗെയിറ്റിന് പുറത്ത് ഏറെനേരം തടഞ്ഞ് വെക്കുകയും ചെയ്ത നടപടിയിൽ രക്ഷിതാക്കൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഒട്ടും ശാസ്ത്രീയമാല്ലാതെയും ഒരു പഠനവും നടത്താതെയും സ്കൂൾ അധികൃതരും സ്കൂൾ ബോർഡും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ വിദ്യാർത്ഥികൾക്ക് ഒട്ടും ഗുണകരമല്ല എന്ന് മാത്രമല്ല വലിയ പ്രയാസങ്ങളുമാണ് സൃഷ്ടിക്കുന്നത് എന്നതാണ് രക്ഷിതാക്കളുടെ പരാതി.

വലിയ പ്രതിഷേധങ്ങൾക്ക് ശേഷമാണ് രക്ഷിതാക്കളെ കേൾക്കാൻ വൈസ്‌.പ്രസിഡണ്ട്‌ ഉൾപ്പെടെയുള്ള അംഗങ്ങൾക്ക്‌ തയ്യാറായത്. പരാതി വായിച്ചു കേൾപ്പിക്കുകയും, രേഖാമൂലം പരാതി നൽകുകയും ചെയ്തു.

അതിനിടയിൽ ഉത്തരവാദിത്വപ്പെട്ട ബോർഡ് അംഗത്തിൽ നിന്നും അധിക്ഷേപരമായ പരാമർശങ്ങൾ ഉണ്ടായതായതായും രക്ഷിതാക്കൾ പരാതിപ്പെട്ടു.

റിയാസ്‌, അഫാൻ കുറ്റിച്ചിറ, മുഹമ്മദ്‌ വാണിമേൽ, രാജേഷ്‌ പി.എം, സഫീർ എം.കെ,ഉമർ വാഫി, അലി, അജീഷ്‌, ഫൈസൽ, അനിൽ മാത്യു, ഇസ്മായിൽ കെ.കെ, ഹകീമുള്ളാ സയീദ്‌, സച്ചിൻ ധർമ്മരത്നം, ആഖിബ്‌ പി.സി, നജീബ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ സ്കൂൾ അധികൃതർക്ക്‌ രേഖാമൂലം പരാതി നൽകിയത്‌.

ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് രക്ഷിതാക്കൾ സൂചന നൽകി.

Follow us on :

More in Related News