Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 17:50 IST
Share News :
കോഴിക്കോട് : 500 രൂപയ്ക്ക് ചില്ലറ ചോദിച്ച് നോട്ട് നൽകാതെ മുങ്ങാൻ ശ്രമിച്ചയാൾ പിടിയിൽ .
വാഴക്കാട് ഒമാനൂർ സ്വദേശി കുന്നത്ത് വീട്ടിൽ മനോജ് (42 ) ആണ് ചേവായൂർ പോലീസ് പിടിയിലായത്.
ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുമ്മങ്ങോട്ട് താഴത്ത് പ്രവർത്തിക്കുന്ന ലാബിൽ 11 ന് 500 രൂപ ചില്ലറ ചോദിച്ചു വരികയും അവിടെ ഉണ്ടായിരുന്ന സ്ത്രീ ചില്ലറ എടുത്ത് കൊടുത്തതിൽ 500 രൂപ നോട്ട് നൽകാതെ കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ തടഞ്ഞു വക്കുകയും സ്ഥലത്ത് എത്തിയ പോലീസ് കൺട്രോൾ റൂം വാഹനം ഇയാളെ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. ഇയാൾക്കെതിരെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ഭാഗങ്ങളിലും മറ്റും ഇതുപോലെ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.എന്നാൽ അവിടെയൊന്നും ആർക്കും പരാതി ഇല്ലാത്തതിനാൽ ഇയാൾക്കെതിരെ നിലവിൽ കേസ് ഒന്നും ഇല്ല. ചേവായൂർ പോലീസ് ഇയാൾക്കെതിരെ പൊതുജന ശല്യത്തിന് കേസെടുത്തു.
Follow us on :
Tags:
More in Related News
Please select your location.