Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2025 21:35 IST
Share News :
ശ്രീനഗറിൽ ഡ്രോൺ ആക്രമണവും ജമ്മുവിൽ ഷെല്ലാക്രമണവും, മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
അന്താരാഷ്ട്ര അതിർത്തിയിലും എൽഒസിയിലും ഒന്നിലധികം മേഖലകളിൽ പാകിസ്ഥാൻ പീരങ്കി ഷെല്ലാക്രമണവും ഡ്രോൺ പ്രവർത്തനവും നടത്തി, ഇതോടെ മണിക്കൂറുകൾക്ക് മുമ്പ് ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ് പാകിസ്ഥാൻ.
നിയന്ത്രണരേഖയിൽ പീരങ്കി വെടിവയ്പ്പിന് പുറമേ, ജമ്മു, അഖ്‌നൂർ എന്നിവയുൾപ്പെടെ ജമ്മു കശ്മീരിലെ നിരവധി നഗരങ്ങളിൽ പാകിസ്ഥാൻ പുതിയ ഡ്രോൺ ആക്രമണവും നടത്തിയതായി വാർത്താ റിപ്പോർട്ടുകൾ പറയുന്നു.
ദിവസങ്ങൾ നീണ്ട അതിർത്തി കടന്നുള്ള സൈനിക പ്രവർത്തനങ്ങൾക്ക് ശേഷം, സമീപകാലത്തെ ശത്രുതയ്ക്ക് വലിയ ശമനം വരുത്തിക്കൊണ്ട്, ഇന്ന് ഇന്ത്യയും പാകിസ്ഥാനും പൂർണ്ണ വെടിനിർത്തലിന് സമ്മതിക്കുകയായിരുന്നു.
അതിർത്തിയിൽ സമാധാനം തിരിച്ചെത്തിയെന്ന് കരുതി സാധാരണക്കാർ ആശ്വസത്തിലേക്ക് എത്തിയ സമയത്താണ് അപ്രതീക്ഷിതമായ ആക്രമണം. ശ്രീനഗറിലും നിരന്തരം സ്ഫോടന ശബ്ദങ്ങൾ നിരന്തരം കേൾക്കുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
'വെടിനിർത്തലിന് എന്താണ് സംഭവിച്ചത്? ശ്രീനഗറിൽ ഉടനീളം സ്ഫോടനങ്ങൾ കേട്ടു!!'
ഡ്രോൺ ആക്രമണത്തിന്റെ ചിത്രങ്ങളുൾപടേ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്സിൽ പോസ്റ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.