Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇസ്ര്യായിലിൽ ബോംബ് ​മഴ പെയ്യിച്ച് ഇറാൻ: അതൃപിതി അറിയിച്ച് അമേരിക്ക

02 Oct 2024 07:46 IST

Enlight News Desk

Share News :

പശ്ചിമേഷ്യ യുദ്ധകളമാകുമോ? ഇറാന്റെ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിയെന്ന് ഇസ്രയേൽ. 

മിസൈൽ ആക്രമണത്തിൽ ഇതുവരെ കാര്യമായ ആൾനാശം ഉണ്ടായിട്ടില്ലെന്നാണ് ഇസ്രയേൽ പറയുന്നുണ്ടെങ്കിലും അങ്ങിനെയല്ലെന്നതാണ് ദേശീയ മാധ്യമങ്ങൾ പുറത്ത് വിടുന്ന വിവരം. ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിലും അടിയന്തര യോഗം ചേർന്നു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും നിലവിലെ സാഹചര്യം വിലയിരുത്തി.

ഇസ്രേയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. 

ഇസ്രയേലിനെ ലക്ഷ്യം വച്ചുള്ള ഇറാനിയൻ മിസൈലുകൾ വെടിവെച്ച് വീഴ്ത്താൻ ബൈഡൻ യുഎസ് സൈന്യത്തിന് ഉത്തരവിട്ടു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ആളാപയമില്ലെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.

ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെ പ്രത്യാക്രമണം ചെറുക്കൻ ഇറാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വ്യോമഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിുകയും ടെഹ്‌റാൻ അന്തരാഷ്ട്ര വിമാനത്താവളം അടച്ചിടുകയും ചെയ്തു.

ഇന്നലെ രാത്രിയായിരുന്നു ഇറാൻ‌ ഇസ്രയേലിന് മേൽ 200ലധികം ബാലിസ്റ്റിക് മിസൈലുകൾ പ്രയോ​ഗിച്ചത്. ഇറാന്റെ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ തായാറാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കൃത്യമായ സമയത്ത് തിരിച്ചടിക്കുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയേൽ ഹഗാരി അറിയിച്ചു.

ജാഫയിൽ നടത്തിയ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇരുന്നൂറിലധികം മിസൈലുകളാണ് ഇസ്രയേലിന് മുകളിൽ ഇറാൻ വർഷിച്ചത്. ഇറാന്റെ ആക്രമണം അവസാനിച്ചതായി സൂചനയുണ്ട്. ഇസ്രയേൽ വ്യോമഗതാഗതം പുനരാരംഭിച്ചു. ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.

Follow us on :

More in Related News