Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹിന്ദു ഐക്യവേദി , ഭാരതീയ വിചാര കേന്ദ്രം തുടങ്ങിയവയുടെ നേതൃത്വത്തിൽ വൈക്കത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

15 Aug 2025 16:30 IST

santhosh sharma.v

Share News :

വൈക്കം: ഹിന്ദു ഐക്യവേദി , ഭാരതീയ വിചാര കേന്ദ്രം, വിശ്വഹിന്ദുപരിഷത് , പ്രൗഢശാഖ, ഭാരതീയ കിസാൻ സംഘ് , ഭാരതീയ ജനതാ പാർട്ടി, ഭാരതീയ മസ്ദൂർ സംഘ് എന്നിവരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡൻ്റ് ക്യാപ്റ്റൻ വിക്രമൻ നായർ പതാക ഉയർത്തി. വൈക്കം സമൂഹം ഹാളിൽ നടന്ന ചടങ്ങിൽ വലിയ കവല ധർമ്മശാസ്താ ക്ഷേത്ര മേൽശാന്തി ജിതിൻ ജ്യോതി ഭാരതാംബയുടെ ചിത്രത്തിൽ ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി. ആർ.എസ്.എസ്. ജില്ലാ കാര്യവാഹ് എം.ജി.സോമനാഥ് , ഭാരതിയ വിചാരകേന്ദ്രം വൈക്കം സ്ഥാനിയ വർക്കിംഗ് പ്രസിഡൻ്റ് ഡോ.ഗോപാലാ കൃഷ്ണൻ ,വൈസ് പ്രസിഡൻ്റ് എസ്. രാജീവ്, സെക്രട്ടറി ആർ.രമേശ് ബാബു, ജില്ലാ കമ്മറ്റിയംഗം മോഹൻ ഡി.കളത്തിൽ, വിശ്വഹിന്ദു പരിക്ഷത്ത് ജില്ലാ കാര്യദർശി അരവിന്ദ പ്രസാദ്, വൈക്കം ജില്ലാ മാതൃ ശക്തി സംയോജിക ഉഷ മുരളിധരൻ കിസാൻ സംഘ് താലൂക്ക് പ്രസിഡൻ്റ് പ്രേമചന്ദ്രവർമ്മ, ബി ജെ.പി. മണ്ഡലം സെക്രട്ടറി വി. അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News