Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജര്‍മൻ പൗരത്വമുള്ള 'വിമതനെ' ഇറാൻ തൂക്കിലേറ്റി.

29 Oct 2024 13:42 IST

Enlight News Desk

Share News :

ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന കുറ്റത്തിന്ഇരട്ട പൗരത്വമുള്ള 'വിമതൻ' ജംഷിദ് ഷർമദിനെ ഇറാൻ തൂക്കിലേറ്റി. 

ഇദ്ധേഹത്തിന് ഇറാൻ കോടതി വധശിക്ഷ വിധിച്ചിരുന്നു.

ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ജർമനി മുന്നറിയിപ്പ് നൽകി.

യുഎസ് ആസ്ഥാനമായുള്ള രാജവാഴ്ച അനുകൂല ഗ്രൂപ്പിനെ നയിച്ചുവെന്നാരോപിച്ച്‌ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. 

കഴിഞ്ഞ വർഷമാണ് ഷർമ്മദിനെ വധശിക്ഷയ്ക്ക് വിധിച്ചത്. താൻ ഒരു വക്താവ് മാത്രമാണെന്നും കുടുംബത്തോടെ കഴിയുകയാണെന്നും വാദിച്ച്‌ അദ്ദേഹം ഇത് നിഷേധിച്ചിരുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തില്‍ അട്ടിമറിക്കപ്പെട്ട രാജവാഴ്ച പുനഃസ്ഥാപിക്കാൻ തോണ്ടർ (പേർഷ്യനിലെ ഇടിമുഴക്കം) എന്ന യുഎസ് ആസ്ഥാനമായുള്ള ഗ്രൂപ്പ് ശ്രമിക്കുന്നുവെന്നാണ് ഇറാൻ്റെ ആരോപണം


Follow us on :

More in Related News