Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട്ര നഴ്സ് ദിനം : ആദരവ് നൽകി.

13 May 2025 09:55 IST

UNNICHEKKU .M

Share News :

മുക്കം: ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്തു വരുന്ന നഴ്സ്മാർക്ക് കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആദരം.

അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിൻ്റെ ഭാഗമായാണ് ഗ്രാമ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന നഴ്‌സുമാരെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃതത്തിൽആദരിച്ചത്. 

കാരശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്സ് സുബൈദ കലയത്ത്, അമ്പിളി ബൈജു,ആശ്വാസ് പാലിയേറ്റീവ് നഴ്‌സുമാരായ മുനീറ പി.വൈ, റസീന സി എന്നിവരെയാണ് ആദരിച്ചത്

സ്മൈൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് ജംഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ സത്യൻ മണ്ടയിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കൃഷ്ണദാസ്, ജി അബ്ദുൽ അക്ബർ, നടുക്കണ്ടി അബുബക്കർ, പി. പി ഉമ്മർ, എൽ.കെ മുഹമ്മദ്, ഷാനിബ , കെ.കെ റഷീദ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News