Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരന്തഭൂമിയില്‍ മനുഷ്യത്വമില്ലാത്തവർ: ചൂരല്‍മലയിലെ വീട് കുത്തി തുറന്ന് പണം മോഷ്ടിച്ചു

03 Aug 2024 18:26 IST

Enlight News Desk

Share News :

രക്ഷാപ്രവർത്തകരെന്ന വ്യാജേനെ മോഷണത്തനെത്തിയവരുണ്ടെന്ന് പോലീസ്

വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തകരെന്ന വ്യാജേനെ മോഷണത്തിനെത്തിയവരുമുണ്ടെന്ന് പോലീസിന്റെ മുന്നറിയിപ്പ്.

തകർന്ന മൺകൂനകളിലെ മണ്ണെടുത്ത സമ്പത്തുകളെ കണ്ണ്വെച്ച് എത്തിയവരിൽ അന്യസംസ്ഥാനക്കാരുമുണ്ടെന്നാണ് പറയുന്നത്.


ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെ മനുഷ്യത്വമില്ലാത്ത ഇത്തരം പ്രവർത്തനത്തിനെത്തിയ മോഷ്ടാക്കൾക്കായി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പോലീസ് പറഞ്ഞു.ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ അടച്ചിട്ട ഒരുവീട് കുത്തി തുറന്നു മോഷണം നടത്തി. ബെയ്ലി പാലത്തിനു തൊട്ടടുത്തുള്ള വീട്ടിലായിരുന്നു മോഷണം നടന്നത്. പട്ടാളവും പോലീസും ഉള്‍പ്പടെ മുഴുവന്‍ സമയവും നിലയുറപ്പിച്ച സ്ഥലത്താണ് മോഷണം എന്നതും അല്ഭുതപെടുത്തുന്നതാണ്.. ചൂരല്‍മല സ്വദേശി ഇബ്രാഹീമിന്റെ വീടാണ് കുത്തിപൊളിച്ചിരിക്കുന്നത്.ഇബ്രാഹീമിന്റെ മകന്‍ ഗള്‍ഫില്‍ നിന്നും ഒരു മാസം മുന്‍പാണ് അവധിക്ക് എത്തിയത്. വീട്ടില്‍ നിന്ന് രേഖകളും പണവും ഉള്‍പ്പടെ നഷ്ടമായി. സംഭവത്തില്‍ മേപ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെയ്‌ലി പാലത്തിന് മൂന്ന് കെട്ടിടങ്ങള്‍ക്ക് അപ്പുറത്തുള്ള വീട്ടില്‍ ഉച്ചയ്ക്ക് ശേഷമാണ് മോഷണം നടന്നത്. ഇബ്രാഹിമും കുടുംബവും ഉരുള്‍പൊട്ടലിന് ശേഷം മാറിതാമസിക്കുകയായിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനായി ഇബ്രാഹിം ദിവസവും അടച്ചിട്ട വീട്ടിലെത്തുമായിരുന്നു. വൈകീട്ട് എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതിലും മുറികളുടെ വാതിലും കുത്തിത്തുറന്നതായി കണ്ടത്

Follow us on :

More in Related News