Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ് പോസ്റ്റർ പ്രകാശനം നടത്തി.

20 Jun 2025 02:41 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ ഫുട്ബോൾ കൂട്ടായ്മയായ ഫാർമ ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 27-ന് വൈകിട്ട് 6 മണിക്ക് എം ഐ സി ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ് 2025ന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം അൽ ജസീറ സ്കൂൾ ഗ്രൗണ്ടിൽ നടത്തി. പരിപാടിയിൽ വിവിധ കമ്മിറ്റിയംഗങ്ങളും ആരാധകരും പങ്കെടുത്ത് ആഘോഷമാക്കി.


മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ:


⚫⚪ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി. ഹിലാൽ

???? ജിംഖാന മാർകിയ

???? സൂപ്പർ സ്റ്റുഡിയോ ബിൻ ഒമ്രാൻ

???? ടൗൺ ടീം അൽ നസർ


ഈ നാല് ടീമുകളിലും ദോഹയിലെ പ്രമുഖ ഫുട്ബോൾ കളിക്കാർ പങ്കെടുക്കുന്നു. ഫാർമസിസ്റ്റ് സമൂഹത്തിനുള്ളിൽ സൗഹൃദം, ആരോഗ്യം, സഹവർത്തിത്വം എന്നിവ വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മത്സരങ്ങൾക്ക് അതിവേഗം ഒരുക്കങ്ങൾ പൂർത്തിയാകുകയാണ്.

പോസ്റ്റർ പ്രകാശനച്ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ആറിഫ് ബംബ്രാനാ, അബ്ദുൽ റഹിമാൻ എരിയാൽ, അൽത്താഫ്, സമീർ കെ.ഐ, ടി.സി നവാസ്, മഷൂദ്‌ , ശനീബ്, സുഹൈൽ, ഹനീഫ് പേരാൽ, അമീർ അലി, ഷാനവാസ്‌ പുന്നൂളി, സയ്യീദ്‌, ഇക്‌ബാൽ, മുനീർ, ജാസിർ, അസ്കർ അബ്ബാസ്‌, അൻവർ, സെമീർ എന്നിവർ സംബന്ധിച്ചു.

ഫുട്ബോൾ ലീഗ് ദോഹയിലെ ഇന്ത്യൻ ഫാർമസിസ്റ്റ് സമൂഹത്തിന് ആത്മവിശ്വാസവും ആവേശവുമേകുന്ന ഒരു നിമിഷമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.


Follow us on :

More in Related News