Thu May 22, 2025 10:03 AM 1ST
Location
Sign In
13 Jan 2025 18:28 IST
Share News :
വെസ്‌റ്റ് കൊരട്ടി : കേരളത്തിൽ ചവളക്കാരൻ അടക്കം 30 സമുദായങ്ങൾക്ക് അനുവദിച്ച ഒഇസി പരിഗണനാർഹ ആനുകൂല്യത്തിൻ്റെ വരുമാന പരിധി 8 ലക്ഷം രൂപയായി ഉയർത്തണമെന്നു ശ്രീരാമ വിലാസം ചവളർ സൊസൈറ്റി ശാഖ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. 2014 ൽ അനുവദിച്ച ആനുകൂല്യത്തിൻ്റെ വരുമാന പരിധി 6 ലക്ഷം രൂപയിൽ നിന്നു കാലാനുസൃതമായി ഉയർത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന സംഘടനാ സെക്രട്ടറി ബൈജു കെ. മാധവൻ ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻ്റ് കെ.കെ.രവി അധ്യക്ഷത വഹിച്ചു.
യൂണിയൻ ജോയിൻ്റ് സെക്രട്ടറി സി.കെ. സദാനന്ദൻ, കെ.ആർ.ബിനോജ്, അഞ്ജു വിനോദ്, ശ്രുതി തരുൺ, സരസ്വതി പ്രഭാകരൻ, സുമി രെജീവ്, പ്രഭാകരൻ കുമുള്ളി, ശകുന്തള അജയൻ, നവ്യ ലെജിൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി
വി.ആർ.നാരായണൻ (രക്ഷാധികാരി), കെ.കെ.രവി (പ്രസി), കെ.സി.പ്രഭാകരൻ (വൈസ് പ്രസി), അനു സബിൽ (ജോയിൻ്റ് സെക്ര), സൗമ്യ വിനോദ് (ജോയിൻ്റ് സെക്ര), അഞ്ജു വിനോദ് (ട്രഷ), കെ.ബി.സൈജു (യൂണിയൻ പ്രിതനിധി) എന്നിവരെ തിരഞ്ഞെടുത്തു
Follow us on :
Tags:
More in Related News
Please select your location.