Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

10 Oct 2024 02:01 IST

- ISMAYIL THENINGAL

Share News :

ദോഹ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി അൽഖോർ മാൾ പാർക്കിംഗ് ഏരിയയിൽ നടത്തിയ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറോളം പേർ രക്തം ദാനം ചെയ്‌തു.

ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഈഷ് സിംഗാൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇത്തരം ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുന്ന ഇൻകാസ് ഖത്തറിനെയും എറണാകുളം ജില്ലാ കമ്മിറ്റിയെയും അദ്ദേഹം അഭിനന്ദിച്ചു. ഇൻകാസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി.ആർ ദിജേഷ് അദ്ധ്യക്ഷനായിരുന്നു.

ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി കെ.വി ബോബൻ, ഐ.സി.സി സെക്രട്ടറി എബ്രഹാം കെ.ജോസഫ്, ഇൻകാസ് രക്ഷാധികാരി കെ.കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, വൈസ് പ്രസിഡന്റുമാരായ വി.എസ് അബ്ദുൾ റഹ്മാൻ, എം.സി താജുദ്ദീൻ, ഷിബു സുകുമാരൻ, ട്രഷറർ ഈപ്പൻ തോമസ്, ജനറൽ സെക്രട്ടറി അഷറഫ് നന്നമുക്ക്, അൽഖോർ മാൾ മാനേജർ ജോഷ്വാ രാജു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഐ. സി. ബി. എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, കുൽവിന്ദർ സിംഗ്, അബ്ദുൾ റൗഫ് കൊണ്ടോട്ടി, ഇൻകാസ് വനിതാ വിംഗ് ട്രഷറർ അനൂജാ റോബിൻ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുനീർ പള്ളിക്കൽ, യു.എം. സുരേഷ്, സർജിത്ത് കുട്ടംപറമ്പത്ത്, സൂരജ് നായർ, ജയപാൽ മാധവൻ, പ്രേംജിത് കുട്ടംപറമ്പത്ത്, ഷഫാഫ് ഹാപ്പ, സുനിൽ ജേക്കബ്, ബിനു ചന്ദ്രൻ, മറ്റ് ജില്ലാ കമ്മിറ്റി ഭാരവാഹികളും സന്നിഹിതരായിരുന്നു.


ഇൻകാസ് എറണാകുളം ജില്ലാ ഭാരവാഹികളായ പി.ടി മനോജ്, ഷിജോ തങ്കച്ചൻ, ഷാജി എ. ഹമീദ്, റിഷാദ് മൊയ്‌തീൻ, എം.പി. മാത്യു, മഞ്ജുഷ ശ്രീജിത്ത്, എം.എം മൂസ, നബിൽ മുഹമ്മദ്‌, ബിനു പീറ്റർ, അനിത അഷ്റഫ്, എൽദോ സി.എ, എൽദോ എബ്രഹാം, പി.എസ് അബു, അശ്വിൻ കൃഷ്ണ, വർഗീസ് സേവിയർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ഇൻകാസ് ഖത്തർ ജനറൽ സെക്രട്ടറി ഷെമീർ പുന്നൂരാൻ സ്വാഗതവും, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഷിജു കുര്യാക്കോസ് നന്ദിയും പറഞ്ഞു.


Follow us on :

More in Related News